Mobile Phone Theft: കൊച്ചിയിൽ അലന്‍വാക്കറുടെ സം​ഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽ

Alan Walker Show Kochi: ഡൽഹി സ്വദേശികളായ അതീഖുൽ റഹ്മാൻ (38), വാസിം അഹമ്മദ് (31), മഹാരാഷ്ട്ര സ്വദേശി സണ്ണി ഭോലാ യാദവ് (28), ഉത്തർപ്രദേശ് സ്വദേശി ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 04:29 PM IST
  • ഒക്ടോബർ ആറാം തിയതി കൊച്ചിയിൽ നടന്ന ഡിജെ പരിപാടിക്കിടെയാണ് മൊബൈൽ ഫോണുകൾ മോഷണം പോയത്
  • 39 മൊബൈൽ ഫോണുകളാണ് മോഷണം പോയത്
Mobile Phone Theft: കൊച്ചിയിൽ അലന്‍വാക്കറുടെ സം​ഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെയുണ്ടായ കൂട്ട മൊബൈൽ ഫോൺ കവർച്ചയിൽ നാല് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ അതീഖുൽ റഹ്മാൻ (38), വാസിം അഹമ്മദ് (31), മഹാരാഷ്ട്ര സ്വദേശി സണ്ണി ഭോലാ യാദവ് (28), ഉത്തർപ്രദേശ് സ്വദേശി ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും എത്തിയ രണ്ട് സംഘങ്ങളാണ് കവർച്ചയ്ക്ക് പിന്നിലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ ആറാം തിയതി കൊച്ചിയിൽ നടന്ന ഡിജെ പരിപാടിക്കിടെയാണ് മൊബൈൽ ഫോണുകൾ മോഷണം പോയത്. 39 മൊബൈൽ ഫോണുകളാണ് മോഷണം പോയത്.

ALSO READ: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ ഫോൺ മോഷണം; മൂന്നുപേർ ഡൽഹിയിൽ പിടിയിൽ!

ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും നാല് പേർ വീതമുള്ള വ്യത്യസ്ത സംഘങ്ങളാണ് മോഷണത്തിനായി എത്തിയത്. അതീഖും വാസിമും ഡൽഹി സംഘത്തിലുൾപ്പെട്ടവരാണ്. അതീഖ് എട്ട് കേസുകളിൽ പ്രതിയാണ്. വാസിമിനെതിരെ നാല് കേസുകൾ നിലവിലുണ്ട്. ഒക്ടോബർ ആറാം തിയതി രാവിലെയാണ് ഇവർ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർ​ഗം കൊച്ചിയിലെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് സം​ഗീത നിശയ്ക്കുള്ള പാസുകൾ വാങ്ങി.

പരിപാടിക്കിടെ മോഷണം നടത്തിയ സംഘം പിറ്റേന്ന് രാവിലെ ട്രെയിനിൽ ഡൽഹിയിലേക്ക് മടങ്ങി. മോഷ്ടിച്ച ഫോണുകളിൽ ചിലത് ഇവർ ഡൽഹിയിൽ വിൽക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

ALSO READ: ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതി കഞ്ചാവുമായി എക്സൈസ് പിടിയിൽ

മുംബൈയിൽ നിന്നുള്ള സംഘം വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്. സംഭവ ദിവസം ഉച്ചയ്ക്ക് കൊച്ചിയിൽ എത്തിയ ഇവർ മോഷണം നടത്തി പിറ്റേന്ന് വിമാനത്തിൽ തന്നെ മുംബൈയിലേക്ക് മടങ്ങി. ഇവരിൽ നിന്ന് മൂന്ന് ഫോണുകളാണ് കണ്ടെത്തിയത്. രണ്ട് സംഘങ്ങളും തമ്മിൽ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. മോഷണം നടത്തിയ ഫോണുകൾ മറിച്ചുവിൽക്കുകയായിരുന്നു പ്രതികളുടെ രീതിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News