ആവേശപോരാട്ടത്തിനൊടുവിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സ്വന്തം. റെക്കോർഡ് ഭൂരിപക്ഷത്തിന്റെ അകമ്പടിയോടെയാണ് രാഹുലിൽ വിജയമുറപ്പിച്ചത്. അന്തിമ ഫലം അനുസരിച്ച് 18715 വോട്ടുകളാണ് രാഹുൽ നേടിയത്. 2016ൽ ഷാഫി നേടിയത് 17483 വോട്ടുകളാണ്. 2021ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്റെ നാലിരട്ടി ഭൂരിപക്ഷത്തലാണ് ഇക്കുറി രാഹുൽ ജയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് പാളയത്തിൽ ഇത്തവണ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ ലീഡ് നിലയുയർത്തിയെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തായി. പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിർത്തി അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമാണേറ്റത്.


Read Also: ദൂരമൊരുപാട് പോകുവാനുണ്ട്; ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി പറഞ്ഞ് സരിൻ


വലിയ സ്വാധീനമുണ്ടെന്ന് കരുതിയിരുന്ന മണ്ഡലങ്ങളിൽ ഒറ്റയടിക്ക് പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. പാലക്കാട്ടെ താമരകോട്ടകൾ രാഹുൽ കീഴടക്കിയപ്പോൾ ബിജെപിക്ക് നഷ്ടമായത് 9626 വോട്ടുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ  മെട്രോ മാൻ ഇ. ശ്രീധരൻ 49155 വോട്ടുകൾ നേടിയ ഇടത്ത് കൃഷ്ണകുമാറിന് ലഭിച്ചത് 39529 വോട്ടുകളാണ്.


ഇത്തവണയും രണ്ടാം സ്ഥാനം നിലനിൽത്താൻ സാധിച്ചതിൽ ബിജെപിക്ക് ആശ്വസിക്കാം. എന്നാൽ  അടിസ്ഥാനവോട്ടുകൾ കുറഞ്ഞിട്ടില്ലെന്നാണ് കൃഷ്ണകുമാർ പ്രതികരിച്ചത്. ഇ. ശ്രീധരന് പാർട്ടിക്കതീതമായ വോട്ടുകൾ ലഭിച്ചെന്നും കൃഷ്ണകുമാർ പറഞ്ഞു.


അതേസമയം മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടെങ്കിലും സരിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാൾ രണ്ടായിരത്തഞ്ഞൂറോളം വോട്ടുകൾ അധികം നേടാനായി. കഴിഞ്ഞ തവണ 35622 വോട്ടുകളായിരുന്നിടത്ത് ഇത്തവണ 37458 വോട്ടുകളാണ് സരിനിലൂടെ എൽഡിഎഫിന് ലഭിച്ചത്. ബിജെപിയുമായുള്ള അന്തരം കേവലം 2071 വോട്ടുകളാക്കി ചുരുക്കാൻ സരിന് സാധിച്ചു. കഴിഞ്ഞ തവണ ഇത് 13533 വോട്ടുകളായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.