Palakkad Raid: പാലക്കാട്ടെ കള്ളപ്പണ ആരോപണം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷ നേതാവ്
Palakkad Raid: പാതിരാ റെയ്ഡിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പാലക്കാട് തിരഞ്ഞെടുപ്പിനായി കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോടാണ് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടത്.
റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടി. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും എന്താണ് സംഭവിച്ചതിനെക്കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്.
Read Also: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽ
അതേസമയം പാതിരാ റെയ്ഡിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷനെ വെറും നോക്കുകുത്തികളാക്കിയെന്നും സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്നും ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും പരാതിയിൽ പറയുന്നു. പരിശോധനയ്ക്കെത്തിയ പൊലീസിനോടൊപ്പം എഡിഎം, ആർഡിഒ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. 12 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ 2.30 ആയപ്പോഴാണ് എഡിഎം. ആർഡിഒ സ്ഥലത്ത് എത്തിയത്. എത്തുന്നത്. പൊലീസിന്റെ വിശദീകരണത്തിൽ വൈരുദ്ധ്യമുണ്ട് തുടങ്ങിയ കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കെപിഎം ഹോട്ടലിൻ്റെ പരാതിയിൽ സൗത്ത് പോലീസാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.