പാലക്കാട്: ഉമ്മിനിയിൽ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടു പോയി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തള്ളപ്പുലിയെത്തി കുഞ്ഞിനെയുമായി കടന്നത്. കുഞ്ഞുങ്ങൾ രണ്ടും പ്രത്യേകം സ്ഥാപിച്ച കൂടിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാമത്തെ കുഞ്ഞിനെയും ഇനി കൂട്ടിൽ വെക്കുമെന്ന് വനം വകുപ്പ് പറഞ്ഞിട്ടുണ്ട്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.  പാലക്കാട് ധോണി വന മേഖലയോട് ചേർന്ന് പൂട്ടിയിട്ടിരുന്ന വീട്ടിലാണ് പുലി കുട്ടികളെ പ്രസവിച്ചത്.


ALSO READ:അതിജീവിച്ച നടിയോട് ബഹുമാനമെന്ന് മോഹൻലാൽ; ആക്രമണത്തിന് ഇരയായ നടിയെ പിന്തുണച്ച് മോഹൻലാലും


പുലി കുഞ്ഞുങ്ങളെ വനം വകുപ്പ് ഒാഫീസിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തുടർന്നാണ് തള്ളപ്പുലിയെ പിടികൂടാൻ വനം വകുപ്പ് കൂടും സ്ഥാപിച്ചത്.


ALSO READ:COVID Third Wave | മൂന്നാം തരംഗം നേരിടാൻ മൾട്ടി ആക്ഷൻ പ്ലാൻ തയ്യറാക്കിയെന്ന് ആരോഗ്യ മന്ത്രി


 


പ്രദേശത്ത് സ്ഥാപിച്ച സി.സി.ടിയിൽ തള്ളപ്പുലിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഇതോടെയാണ് പുലി വന്നതായി മനസ്സിലായത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.