ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മോഹന്‍ലാലും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടിയുടെ കുറിപ്പിനൊപ്പം ബഹുമാനം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. മമ്മൂട്ടിയും ദുൽഖർ സൽമാനും നടിക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലും പിന്തുണ അറിയിച്ചത്. ബഹുമാനം എന്നാണ് മോഹൻലാൽ നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് കൊണ്ട് കുറിച്ചത്.
ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും നടി കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ നടന്‍ പൃഥ്വിരാജും, ടൊവിനോ തോമസും അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യര്‍, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, തുടങ്ങി നിരവധി പേരാണ് നടിയെ പിന്തുണച്ച് രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...