പാലക്കാട്: സ്കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്പി പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. ബിജെപിയുടെ ക്രൈസ്ത സ്നേഹം വെറും അഭിനയമാണെന്നും കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സ്നേഹം നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സന്ദീപ് വാര്യർ വിമർശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ട് പേർ സജീവ ബിജെപി പ്രവർത്തകരാണ്. സംഭവത്തിന് പിന്നാലെ കേസ് അട്ടിമറിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇത് ബിജെപിക്ക് ഇക്കാര്യത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നുവെന്നും സന്ദീപ് പറഞ്ഞു. 


Read Also: 'പൂരംകലക്കിയത് തിരുവമ്പാടി ദേവസ്വം'; എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്


ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ബിജെപിയുടേത്. ക്രൈസ്തവ അല്ലെങ്കിൽ ന്യൂനപക്ഷ വിരുദ്ധതയാണ് ഇടയ്ക്കിടെ പുറത്ത് വരുന്നതെന്നും സന്ദീപ് പറഞ്ഞു.  


പാലക്കാട് നല്ലേപ്പുള്ളി ​ഗവൺമെന്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷമാണ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തടസപ്പെടുത്തിയത്. സംഭവത്തിൽ വിഎച്ച്പി ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വേലായുധൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.