തിരുവനന്തപുരം : പാലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ അപലപിക്കുന്നുയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലയ്ക്ക് പിന്നിൽ ബിജെപി ബന്ധമുണ്ടെന്ന് പറഞ്ഞില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

"പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്" മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 


ALSO READ : Palakkad Shahjahan Murder Case: പാലക്കാട് ഷാജഹാൻ കൊലപാതകം; മരണകാരണം കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ


അതേസമയം ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ് പ്രതികൾ ബിജെപി അനുഭാവികളാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.  കൊലപാതകം നടത്തിയത് വടിവാളുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.


ഞായറാഴ്ച രാത്രി 9.45 ഓടെയാണ് മരുത റോഡിലെ വീടിന് മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത്. സ്വാന്തന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു അക്രമം.


ALSO READ : കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധം; ഉപയോഗിച്ചത് വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങൾ


അക്രമത്തിൽ ഷാജഹാന്റെ തലയ്ക്കും, ശരീരത്തിലും ഗുരുതര പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്. ഷാജഹാനെ ആശുപത്രിയിലെത്തിക്കും മുൻപായിരുന്നു മരണം.എന്നാൽ പ്രതികളെ കുറിച്ച് അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വരും മണികൂറുകളിൽ പുറത്തു വരുമെന്നും  പാലക്കാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.


2008 ൽ കുന്നക്കാട് ആർഎസ്എസ് പ്രവർത്തകനായ ആറുച്ചാമിയെ കൊലപ്പെടുത്തിയ കേസിൽ ഷാജഹാൻ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  സിപിഎം അനുഭവികളായ പ്രതികൾ മാസങ്ങൾക്ക് മുൻപാണ് ബിജെപിയിൽ ചേർന്നത്. പ്രദേശത്ത് ശ്രീകൃഷ്ണ ജയന്തി നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.  പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.