കൊച്ചി:  പാലത്തായി പീഡന കേസില്‍ പ്രതി പത്മരാജന്  വ്യാഴാഴ്ച   തലശേരി POCSO കോടതി ജാമ്യം നല്‍കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം  ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്.  തലശേരി POCSO കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച്  POCSO വകുപ്പ് ചുമത്തിയിരുന്നില്ല.  ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്   വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച്   ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചത്. 


എന്നാല്‍, പ്രതിയുടെ മേല്‍ POCSO ചുമത്താത്തത്  നിയമോപദേശം മറികടന്നാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍.   DGPയുടെ ഓഫീസ് നല്‍കിയ നിയമോപദേശത്തില്‍,  ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ല എന്നായിരുന്നു. ഈ നിയമോപദേശം മറികടന്നാണ്  ക്രൈംബ്രാഞ്ച് POCSO ഒഴിവാക്കി കുറ്റപത്ര൦ സമര്‍പ്പിച്ചത്


ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ്  ഇത്  സംബന്ധിച്ച് ക്രൈം ബാഞ്ച്  നിയമോപദേശം തേടിയത്. ഡി.ജി.പിയുടെ ഓഫീസ് നല്‍കിയ നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍ ഇത് മറികടന്നാണ്  ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ.പി.സിയുടെ  ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തി കുറ്റപത്രം തയാറാക്കി തലശേരി കോടതിയില്‍ സമര്‍പ്പിച്ചത്  


Also read: പാലത്തായി പീഡന൦: പ്രതി പത്മരാജന് ജാമ്യം, ഉത്തരവാദി കേരള സര്‍ക്കാരെന്ന്‍ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ്..!!


ഇത് പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ്  വ്യാഴാഴ്ച  വൈകിട്ട് തലശേരി കോടതി പ്രതി പത്മരാജന് ജാമ്യം നല്‍കിയത്.


പെൺകുട്ടിയുടെ മനോനില ശരിയല്ലാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോൺ രേഖകൾ അടക്കമുള്ള ശാസ്ത്രീയ രേഖകൾ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് മുന്‍പ്  കോടതിയെ അറിയിച്ചിരുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാണ്ട്  കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.


സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതിയി  പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നായിരുന്നു  പരാതി.