Pamba Dam Water Level : പമ്പ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, പ്രദേശത്തുള്ളവർക്ക് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച ജില്ല ഭരണകൂടം
Pamba Dam Red Alert പ്രഖ്യാപിച്ചു. 986.33 മീറ്റർ പരമാവധി ശേഷിയുള്ള ഡാമിൽ രാവിലെ 11 മണിക്ക് 984.50 ജലനിരപ്പാണ് രേഖപ്പെടുത്തിയത്.
Pathanamthitta : പമ്പ ഡാമിൽ റെഡ് അലേർട്ട് (Pamba Dam Red Alert) പ്രഖ്യാപിച്ചു. 986.33 മീറ്റർ പരമാവധി ശേഷിയുള്ള ഡാമിൽ രാവിലെ 11 മണിക്ക് 984.50 ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ഇതെ തുടർന്നാണ് കെഎസ്ഇബിയുടെ (KSEB) അധീനതയിലുള്ള അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റിസർവ്വോയറിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ഫലമായിട്ടാണ് ഡാമിന്റെ പരമാവധി ശേഷിയിലേക്ക് ജല നിരപ്പ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ജില്ല ഭരണകൂടം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദഗ്ധ സമിതിയുമായി ചർച്ച ചെയ്തതിന് ശേഷമാകും അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കണോ വേണ്ടായോ എന്ന് തീരുമാനിക്കുക. നിലവിൽ പമ്പ തീരത്തിന് അരികിൽ താമസിക്കുന്നവർ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു. ഡാം തുറക്കുന്നതിന് മൂന്ന് മണിക്കൂറകൾക്ക് മുമ്പ് പൊതു ജനങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
ALSO READ : Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും , നദികളിൽ ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതാണ് പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ് അയ്യർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ALSO READ : Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
അതേസമയം സംസ്ഥാനത്ത് ഇന്ന് കക്കി, ഷോളിയൂർ ഡാമുകൾ തുറന്നു. കക്കി ഡാം തുറന്ന് സാഹചര്യത്തിൽ അച്ചൻകോവിൽ നദിയിലും ഷോളിയൂർ അണക്കെട്ട് തുറന്നതിനെ തുടർന്ന ചാലക്കുടി പുഴയിലും ക്രമാതീതമായി ജല നിരപ്പ് ഉയരുകയും ചെയ്തു. ഇതെ സാഹര്യം നില നിന്നാൽ ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...