കൊച്ചി: ലഹരിമരുന്ന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ വിദേശ പൗരന് ഇനി കേരളത്തില്‍ അഴിയെണ്ണാം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുവെങ്കിലും സംഭവം സത്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാരഗ്വായ് സ്വദേശി അലക്സിസ് റിഗാള്‍ഡോയെയാണ് ഏറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 12 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 


പിഴ അടച്ചില്ലെങ്കില്‍ പിന്നെയും ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.  2017 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഇന്നലെ വിധി പറഞ്ഞത്. 


അലക്സിസ് 3.65 കിലോ ലഹരിമരുന്നാണ് കൊച്ചിയിലെത്തിച്ചത്. ശേഷം കൊച്ചിയില്‍ നിന്ന് ഗോവയിലേയ്ക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.


ഇത്തരത്തിലുള്ള ലഹരിമരുന്ന് ഈ തലമുറയെ മാത്രമല്ല അടുത്ത തലമുറയെ കൂടി ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി വിധി പറഞ്ഞത്.