സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ പിറന്ന മകൾക്ക് ഇന്ത്യയെന്ന് പേരിട്ട് മാതാപിതാക്കൾ
ജൂലൈ12 ന് പാലാ സർക്കാർ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു പിറന്നത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകി, മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാജ്യ സ്നേഹിയായി വളർത്തുമെന്ന് രഞ്ജിത്ത് പറയുന്നു. രാജ്യം എഴുത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ഒരുങ്ങുമ്പോൾ ജാതിയും മതവും വേർതിരിക്കാത്ത ഒരുമയുടെ ഇന്ത്യ സ്വപ്നം കാണുകയാണിവർ.
കോട്ടയം: സ്വാതന്ത്രൃത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷ വേളയിൽ പെൺകുഞ്ഞിന് ഇന്ത്യയെന്നു പേരിട്ടു മാതാപിതാക്കൾ. കോട്ടയം പാലാ പുലിയന്നൂർ വലിയ മറ്റത്തിൽ രഞ്ജിത്ത് രാജനും ഭാര്യ സനയുമാണ് ജൂലൈ 12 ന് ഇവർക്ക് ജനിച്ച പെൺകുഞ്ഞിന് ഇന്ത്യയെന്ന് പേരിട്ടത്.
എല്ലാ ഭാരതീയർക്കും ഇന്ത്യയെന്ന പേര് അഭിമാനമാകുമ്പോൾ തന്‍റെ മകൾക്ക് ഇരട്ടി അഭിമാനമാകുമെന്നാണ് പിതാവ് രഞ്ജിത്ത് പറയുന്നത്. സൈനീകനാകണമെന്ന് ആഗ്രഹിച്ച രഞ്ജിത്തിന് അതിനു കഴിഞ്ഞില്ല. ഒമ്പതാം ക്ളാസിൽ വെച്ച് രഞ്ജിത്തിന് പഠനം നിർത്തേണ്ടി വന്നു. രാജ്യത്തിനായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന വിഷമം രഞ്ജിത്തിന്റെ മനസിനെ അലട്ടിയിരുന്നു.
Read Also: Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍
അങ്ങിനെയാണ് ഒരു പെൺകുഞ്ഞുണ്ടായാൽ അവൾക്ക് ഇന്ത്യയെന്നു പേരിടുമെന്ന് രഞ്ജിത്ത് മനസിൽ ഉറപ്പിച്ചത്. വിവാഹശേഷം പെൺകുഞ്ഞ് പിറന്നപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല, മകൾക്ക് ഇന്ത്യയെന്ന് തന്നെ പേരിട്ടു. കുട്ടിക്ക് ഇന്ത്യയെന്ന പേരിട്ടത് എല്ലാവരിലും ആദ്യം അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും ഇപ്പോൾ എല്ലാവർക്കും ഈ പേരിഷ്ടമാണെന്ന് രഞ്ജിത്ത് പറയുന്നു.
പ്രണയിച്ച വിവാഹിതരായവരാണ് രഞ്ജിത്തും ഭാര്യ സനയും. പാലായിൽ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ് രഞ്ജിത്ത്. ഡ്രൈവറും ഫിലിം റപ്രസന്‍റേറ്റീവും ആയി നാട് ചുറ്റിയ സമയത്താണ് ചാലക്കുടി സ്വദേശിയായ സനയെ കണ്ടു മുട്ടിയത്. രണ്ടു സമുദായങ്ങളിൽ പെട്ടവരയാതിനാൽ ഇരുവരുടെയും വിട്ടുകാർ വിവാഹത്തെ എതിർത്തു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് 2021 ഒക്ടോബർ 31 ന് രഞ്ജിത്ത് സനയെ വിവാഹം കഴിച്ചു.
Read Also: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍
ജൂലൈ12 ന് പാലാ സർക്കാർ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു പിറന്നത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകി, മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാജ്യ സ്നേഹിയായി വളർത്തുമെന്ന് രഞ്ജിത്ത് പറയുന്നു. രാജ്യം എഴുത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ഒരുങ്ങുമ്പോൾ ജാതിയും മതവും വേർതിരിക്കാത്ത ഒരുമയുടെ ഇന്ത്യ സ്വപ്നം കാണുകയാണിവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...