പണി പാളി: അങ്ങിനെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്
പാര്‍ലമെന്റിലെ കോൺഗ്രസ്സിന്റെ പ്രാതിനിധ്യം കുറയ്ക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം.
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.പിമാർ ആരും മത്സരിക്കേണ്ടെന്ന് കോൺഗ്രസ്സ് ഹൈക്കാമൻഡിന്റെ തീരുമാനം.പാര്‍ലമെന്റിലെ കോൺഗ്രസ്സിന്റെ പ്രാതിനിധ്യം കുറയ്ക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം. കേരളത്തില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ഇതേ നിലപാടായിരിക്കും എന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
ALSO READ:അങ്ങിനെ വേണ്ട: എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല -താരിഖ് അന്‍വർ
എംപിമാരായ കെ. സുധാകരന്, കെ. മുരളീധരന്, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയും എത്തിയിരുന്നു. അതിനിടയിൽ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി(Kunjalikutty) നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എം.പി സ്ഥാനം രാജിവെച്ചിരുന്നു. ഇതെന്ത് ചെയ്യുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
ALSO READ: ഉമ്മൻചാണ്ടിയെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് സൂചന
കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങിവരവിന്‍റെ ഭാഗമായി അദ്ദേഹം എം പി സ്ഥാനം രാജി വയ്ക്കുമെന്നും ലീഗ് (Muslim League) നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നു. "കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകനായി തിരിച്ച് വരണമെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ (Kerala Assembly Election) പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അന്ന് കെ.പി.എ മജീദ് പത്ര സമ്മേളനത്തിൽ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.