തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ യു.ഡി.എഫ് കൺവീനറാക്കിയേക്കുമെന്ന് സൂചന. നിലവിലെ കൺവീനർ എം.എം ഹസന് പകരമായിരിക്കും പുതിയ തീരുമാനം. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തുന്നതോടെ ഇതിൽ വ്യക്തത വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം ഘടകകക്ഷികളുടെ ആവശ്യത്തെത്തുടർന്നാണ് നടപടിയെന്നും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പ്രശ്നങ്ങളും അപ്രതീക്ഷിത തോൽവികളുമാണ് ഘടക കക്ഷികൾ പലർക്കും എതിർപ്പുണ്ടാകാൻ കാരണമെന്നാണ് സൂചന.
Also Read: രാജ്യം കോവിഡ് മുക്തിയിലേക്ക്, Vaccine അനുമതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
എന്നാൽ Oomen Chandi യെ യുഡിഎഫ് ചെയർമാനോ പ്രചാരണ സമിതി അധ്യക്ഷനോ ആക്കണമെന്നാണ് മറ്റ് നേതാക്കളുടെയും ആവശ്യം.
ഇതും പരിശോധിക്കും.നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് ഉമ്മൻചാണ്ടി.1982 മുതൽ 1986 വരെയും 2001 മുതൽ 2004 വരെയും ഉമ്മൻചാണ്ടി യു.ഡി.എഫ്. കൺവീനർ സ്ഥാനത്തുണ്ടായിരുന്നത്. തീരുമാനം ഉറച്ചാൽ മൂന്നാം തവണ അദ്ദേഹം യു.ഡി.എഫിനെ നയിക്കും. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക നേതൃത്വങ്ങൾ ഇത് വരെയും വ്യക്തത വരുത്തിയിട്ടില്ല. ഉമ്മൻചാണ്ടിയും വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Also Read:Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിൽ മറിഞ്ഞ് 6 മരണം
അതേസമയം Tariq Anwar ന്റെ കേരള സന്ദർശനം പാർട്ടിയിൽ നിരവധി മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാനായി എം.പിമാർ രാജിവെക്കേണ്ടന്ന് നേരത്തെ താരിഖ് അൻവർ പ്രഖ്യാപിച്ചിരുന്നു. എന്തായാലും പുതിയ തീരുമാനങ്ങൾ യു.ഡി.എഫിൽ പുകച്ചിലിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA