പത്തനംതിട്ട: സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീ പീഠനത്തിനുമെതിരെ തെരുവ് നാടകങ്ങളിലുടെ സമൂഹ മനസാക്ഷിയെ ഉണർത്തിയ  കുടുംബശ്രീ മിഷന്‍റെ കലാജാഥയ്ക്ക് സമാപനം. കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പ്രെഫഷണൽ നാടക സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീ ശക്തി കലാജാഥ സംഘടിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാരിന്‍റെ സ്ത്രീപക്ഷ നവകേരളം എന്ന ആശയത്തിന്‍റെ പ്രചരണാർഥമാണ് കുടുംബശ്രീ ജില്ലാ മിഷൻ സ്ത്രീ ശക്തി കലാജാഥ സംഘടിപ്പിച്ചത്. സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീ പീഠനങ്ങൾക്കുമെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തുക എന്നതാണ് കലാജാഥയിലൂടെ ലക്ഷ്യം. 



ALSO READ : അറിയാം.. പ്രാരാബ്ധങ്ങളുടെ മണ്ണിൽ പൊന്ന് വിളയിച്ച പെൺമക്കളുടെ കഥ


ഡിസംബർ മാസം 18 ന് ആരംഭിച്ച സ്ത്രീ പക്ഷ നവകേരള പരിപാടിയുടെ ഭാഗമായി സെമിനാറുകളും ചർച്ചകളും ക്യാമ്പെയിനുകളുമടക്കം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൃത്യമായ പരിശീലനം നേടിയ  രംഗശ്രീ തീയേറ്റേഴ്സിന്‍റെ 12 കലാകാരികൾ ചേർന്ന് അവതരിപ്പിച്ച, സംഗീത ശിൽപ്പങ്ങളും, തെരുവ് നാടകങ്ങളും ഏറെ ജനശ്രദ്ധ ആകർഷിച്ചവയാണ്. 


പത്തനംതിട്ട ജില്ലയിലെ 40 ൽ അധികം കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ കലാജാഥ കുന്നന്താനത്ത് എത്തി സമാപിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.