Pathanamthitta : കോടതി അനുവദിച്ച നഷ്ടപരിഹാരം നൽകിയില്ല പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ (Pathanamthitta District Collector) ഉൾപ്പെടെ സർക്കാരിന്റെ 23 ഒദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്യാൻ ഉത്തരവിട്ട് സബ്‌കോടതി (Pathanathitta Sub Court). പത്തനംതിട്ട റിംഗ് റോഡിന് ഭൂമി ഏറ്റെടുത്ത വകയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ വൈകിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ടയിലെ B-1, D-1 റിങ് റോഡിന് വേണ്ടി  സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട്  സ്വദേശിനി പി ടി കുഞ്ഞമ്മയ്ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവെയ്ക്കുന്നതിലാണ് വീഴ്ചയുണ്ടായത്. ഇതെ തുടർന്നാണ് സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങൾ ജപ്തി ചെയ്യാൻ പത്തംതിട്ട സബ്കോടതി ഉത്തരവിട്ടത്.  


ALSO READ : Suresh Gopi: സുരേഷ് ഗോപി നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു


2010 ജനുവരിയിലയിരുന്നു സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. ശേഷം 2012 മാര്‍ച്ചില്‍ സബ്കോടതി പി ടി കുഞ്ഞമ്മയ്ക്ക് കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ച്‌ ഉത്തരവിടുകയായിരുന്നു. സബ്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.


ALSO READ : Covid-19 ജാ​ഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാംതരം​ഗം; അതീവ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്


ജില്ല കളക്ടറുടെ ഔദ്യോഗിക വാഹനമടക്കം ഇരുപത്തിമൂന്ന് വാഹനങ്ങള്‍ ജപ്തി ചെയ്ത് വില്‍ക്കാനാണ് പത്തനംതിട്ട സബ് ജഡ്ജ് എം ഐ ജോണ്‍സണ്‍ ഉത്തരവിട്ടിരിക്കുന്നത്. 1,14,16,092 രൂപയാണ് കുടിശ്ശിക. അഡ്വ. അനില്‍ പി നായര്‍, അഡ്വ. കെ പ്രവീണ്‍ ബാബു എന്നിവര്‍ മുഖാന്തരം നല്‍കിയ ഹര്‍ജിയിലാണ് ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.