ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റുകള്‍ പണിമുടക്കിയത് രോഗികളെ വലക്കുന്നു. റാമ്പ് സൗകര്യം ഒരുക്കാത്ത കെട്ടിടത്തില്‍ ലിഫ്റ്റുകള്‍ കൂടി തകരാറിലായതോടെ മുകള്‍ നിലകളിലേക്കും താഴേക്കുമെത്താന്‍ രോഗികള്‍ വലിയ പ്രയാസമനുഭവിക്കുകയാണ്. എത്രയും വേഗം ലിഫ്റ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

അടിമാലി താലൂക്കാശുപത്രിയില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റുകളാണ് തകരാറിലായത്. റാമ്പ് സൗകര്യമില്ലാതെ നിര്‍മിച്ചിട്ടുള്ള ഈ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍ പണിമുടക്കുക കൂടി ചെയ്തതോടെ പടി കയറി ഇറങ്ങുകമാത്രമേ രോഗികള്‍ക്ക് നിര്‍വ്വാഹമുള്ളൂ. നടക്കാൻ കഴിയാത്ത രോഗികളെ മുകളിലേക്കും താഴേക്കും ചുമന്ന് എത്തിക്കണം.


ALSO READ: Train Service: സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; 15 ട്രെയിനുകൾ റദ്ദാക്കി


പ്രായമായവരും രോഗികളും ഏറെ പ്രയാസപ്പെട്ടാണ് പടികള്‍ കയറി ഇറങ്ങുന്നത്. എത്രയും വേ​ഗം ലിഫ്റ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രിയിലെത്തുന്നവരുടെ ആവശ്യം. കെട്ടിടത്തിനുള്ളിലെ രണ്ട് ലിഫ്റ്റുകളും പ്രവർത്തനരഹിതമായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.


മുകള്‍ നിലകളില്‍ നിന്ന് താഴേക്കെത്തി ഭക്ഷണവും മറ്റും വാങ്ങി മടങ്ങുന്ന കാര്യത്തില്‍ കൂട്ടിരിപ്പുകാരടക്കം ബുദ്ധുമുട്ടനുഭവിക്കുകയാണ്. ദിവസവും നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ പ്രതിസന്ധി പരിഹരിക്കാൻ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. അതേ സമയം വൈകാതെ ലിഫ്റ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ട അധികൃതർ നല്‍കുന്ന വിശദീകരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.