മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള 53 കോടി രൂപയുടെ കുടിശ്ശിക കൊടുത്ത് തീര്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധനകാര്യ മന്ത്രി തോമസ്‌ ഐസക്കാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചിരിക്കുന്നത്. 


കോവിഡ് നിശ്ചലമാക്കിയ സമ്പദ് വ്യവസ്ഥയിൽ താഴു വീണ സ്ഥാപനങ്ങളും ഉപജീവനമാർഗം നഷ്ടപ്പെട്ട തൊഴിലാളികളും അനേകമാണെന്ന് തോമസ്‌ ഐസക് പറയുന്നു. 


അക്കൂട്ടത്തിൽ മാധ്യമസ്ഥാപനങ്ങളും ജേണലിസ്റ്റുകളുമുണ്ടെന്നും വാർത്തകളുടെ ഈ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പത്രലേഖകർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. 


കൊറോണയ്ക്കെതിരെ പോരാടി മരണം; മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC


 


പരസ്യവരുമാനം നിലച്ചതോടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ലേ ഓഫ് ചെയ്യുകയും ചെയ്തുവെന്നും ശമ്പളം കൊടുക്കാൻ പണമില്ലാതായതോടെ  തൊഴിലാളികളെ ഉടമകള്‍  പിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 


ഒരാളുടെയും പണി പോകരുത് എന്നാണ് സർക്കാരിന്റെ നിലപാടെന്നും ഈ സാഹചര്യം മുൻനിർത്തി മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി കൊടുത്തു തീർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഈ തുക തൊഴിലാളികൾക്ക് വേതനം നൽകാൻ മാധ്യമസ്ഥാപനങ്ങൾ ഉപയോഗിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.