കൊറോണയ്ക്കെതിരെ പോരാടി മരണം; മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലണ്ടനില്‍ മരിച്ച മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC. 

Last Updated : May 1, 2020, 11:06 AM IST
കൊറോണയ്ക്കെതിരെ പോരാടി മരണം; മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC

കുറവിലങ്ങാട്‌: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലണ്ടനില്‍ മരിച്ച മലയാളി നഴ്സിന് ആദരമര്‍പ്പിച്ച് BBC. 

വെളിയന്നൂര്‍ കുറ്റിക്കോട് അനൂജ് കുമാറിനെപ്പറ്റിയാണ്‌ BCC പ്രത്യേകം വാര്‍ത്ത സംപ്രേഷണം ചെയ്തത്. 

ലണ്ടനിലെ ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയിലെ നഴ്സായിരുന്നു അനൂജ്. അനൂജിന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കൊറോണ വൈറസ് പ്രതിരോധത്തിനിടെ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഒരു മൗനം ആചരിച്ചിരുന്നു. 

മെയ് നാല് മുതൽ മദ്യ ശാലകൾ തുറക്കുമോ?  

 

15 വര്‍ഷം മുന്‍പാണ് അനൂജ് ലണ്ടനില്‍ പോയത്. കഴിഞ്ഞ വര്‍ഷമാണ്‌ കുടുംബസമേതം നാട്ടിലെത്തിയത്. ബ്രിട്ടനിലെ സര്‍ക്കാര്‍ ആരോഗ്യ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലാണ് അനൂജ് ജോലി ചെയ്തിരുന്നത്. 

NHSല്‍ ജോലി ചെയ്യാനുള്ള യോഗ്യത അനൂജ് സ്വന്തമാക്കിയത് ആറു മാസം മുന്‍പാണ്‌. പ്രമേഹം ഉണ്ടായിരുന്നതിനാല്‍ അനൂജിനു ജോലിയ്ക്ക് പോകാതെയിരിക്കാമായിരുന്നു.

എന്നാല്‍, സര്‍ക്കാരിന്‍റെ ഈ ആനുകൂല്യം വേണ്ടെന്ന് വച്ചാണ് അനൂജ് കൊറോണ രോഗികളെ ശുശ്രൂഷിച്ചത്. ആഗ്രഹിച്ച ജോലി നേടിയെടുക്കാന്‍ അനൂജ് ഒരുപാടു ശ്രമിച്ചിരുന്നതായും ആ ശ്രമങ്ങള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും സുഹൃത്ത് സന്തോഷ്‌ ദേവസി പറയുന്നു. 

ഇത് അതല്ല! ഈ എഴുതിതള്ളല്‍ സാങ്കേതികം, പ്രതികള്‍ക്കെതിരെ നിയമനടപടി!!

 

അനൂജിന്റെ കുടുംബത്തെ സഹായിക്കാന്‍ 'NHS ഹീറോ' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. 

ലണ്ടനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സന്ധ്യയാണ് അനൂജിന്‍റെ ഭാര്യ. സന്ധ്യയുടെ തൊടുപ്പുഴ കൊലാനിയിലെ വീട്ടിലാണ് അനൂജിന്റെ അമ്മ ജഗദമ്മയും ഇളയ മകന്‍ ഗോകുലും താമസിക്കുന്നത്. മൂത്ത മകന്‍ അകുല്‍ ലണ്ടനിലാണ്. 

സഹോദരി അജിത മുംബൈയില്‍ നഴ്സാണ്. അനൂജിന്‍റെ സംസ്കാരം മെയ് 13ന്ന് നടത്തുമെന്നാണ് കരുതുന്നത്. 

Trending News