അഞ്ചു ദിവസം വെറൈറ്റി പായസം, 2200 ലധികം പേര്‍ക്ക് ഇരുന്ന് കഴിക്കാം; രുചി പകരാൻ ഇത്തവണയും പഴയിടത്തിന്‍റെ രസക്കൂട്ട്
കൊല്ലം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളില്‍ 25,000 ചതുര അടി വിസ്തീര്‍ണത്തിലാണ് ഭക്ഷണശാല തയ്യാറാക്കുന്നത്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിഭവസമൃദ്ധമായ രുചി പകരാൻ ഇത്തവണയും പഴയിടത്തിന്‍റെ രസക്കൂട്ട്. കൗമാര കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നതിനു മുന്നോടിയായി പഴയിടം മോഹനന്‍ നമ്പൂതിരി ഭക്ഷണശാലയിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് ഒരുക്കുന്നത്.
കൊല്ലം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളില്‍ 25,000 ചതുര അടി വിസ്തീര്‍ണത്തിലാണ് ഭക്ഷണശാല തയ്യാറാക്കുന്നത്. ഒരു സമയം 2200 ലധികം പേര്‍ക്ക് ഇവിടെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കും. ഒരു ദിവസം 45,000 പേര്‍ക്കാണ് ഭക്ഷണം ഒരുക്കേണ്ടി വരിക. പാചക സംഘത്തില്‍ 400 ഓളം പേര്‍ ഉണ്ടാകും. മികച്ച രീതിയില്‍ തന്നെ ഭക്ഷണം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ക്രമീകരണങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പഴയിടം പറഞ്ഞു.
അഞ്ചു ദിവസവും വ്യത്യസ്ത ഇനം പായസങ്ങളാണ് നൽകുന്നത്. ഇതോടൊപ്പം പഴയിടത്തിന്റെ ചില സ്‌പെഷ്യല്‍ ഇനങ്ങളും ഉണ്ടാകും. ഭക്ഷണ വിതരണഹാളും പാചകപ്പുരയും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍ ആയിരിക്കും. യൂണിഫോമിട്ട പോലീസുകാര്‍ ഒഴികെയുള്ളവര്‍ക്ക് കൂപ്പണ്‍ നിര്‍ബന്ധമാണ്. കലോത്സവം ആരംഭിക്കുന്നതിന്‍റെ തലേദിവസം മുതൽ കലവറ സജീവമാകും. മൂന്നാം തിയതി മുതൽ ഒരുക്കേണ്ട മുഴുവൻ വിഭവങ്ങളുടെയും പട്ടിക പ്രസിദ്ധപ്പെടുത്തിയതായി സംഘാടകരും അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.