കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം-പി.സി ജോർജ്ജ്
ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി .
Erattupetta: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്ജ് (Pc george). നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.5000-ത്തോളം പോസ്റ്റ് ലൈക്കുകളും 600-ൽ അധികം ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്
പോസ്റ്റിലെ പ്രസക്ത ഭാഗങ്ങളിൽ ഇങ്ങിനെ പറയുന്നു.മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ് . ഇസ്രായേലിൽ , പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്‌സായിരുന്ന നമ്മുടെ കേരളത്തിന്റെ (Kerala) ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ് പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു .ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി .
നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് .
നിങ്ങൾ ആരെയാണ് ഭയക്കുന്നത് ?
പലസ്തീനിലെ ഹമാസിനെയോ ?
അതോ കേരളത്തിലെ ഹമാസിനെയോ ?
Aso read: പി സി ജോർജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു
കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം .
അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് .
അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...