പൂഞ്ഞാറിൽ പിസി ജോർജ് പതിനോരായിരത്തിൽ പരം വോട്ടുകൾക്ക് തോറ്റു . എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുലത്തിങ്കൽ 11404 വോട്ടുകൾക്ക് ജയിച്ചു. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് നേതാവ് ടോമി കലാനിയാണ്. 2016 ലാണ് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോർജ് മണ്ഡലത്തിൽ ജയിച്ചത്. ഇപ്പോൾ പൂജാര പിസി ജോർജിനെ കൈ വിട്ടിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായി  ജെ മേഴ്‌സികുട്ടിയമ്മ പിന്നിൽ. ആലപ്പുഴയിൽ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ മാത്രം ലീഡ്. പത്തനംതിട്ടയിൽ എൽഡിഎഫ് തരംഗം. കോട്ടയത്ത് ജോസ് കെ മാണിയ്ക്ക് മുകളിൽ മാണി സി കാപ്പൻ. എറണാകുളത്ത് എൽഡിഎഫും യുഡിഎഫും സമാസമം. തൃശ്ശൂരിൽ എൽഡിഎഫിന്സർവ്വാധിപത്യം. പാലക്കാട് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവത്തിന് മുന്നേറ്റം. മലപ്പുറം ജില്ലയിൽ നാലിടത്ത് എൽഡിഎഫ് മുന്നിൽ. 


എൽഡിഎഫ് കോട്ടയായ കണ്ണൂരിലെ വടകരയിൽ  കെകെ രമയ്ക്ക് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം. മലപ്പുറം, വയനാട് ജില്ലക്കിൽ യുഡിഎഫിന് മേൽകൈ. കോഴിക്കോടും കാസർകോടും എൽഡിഎഫ് മുന്നിൽ. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കെഎം അഷ്‌റഫിന് ലീഡ്.


ബിജെപി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ഇന്നും തുടർന്നുള്ള ദിവസങ്ങളിലും ആഹ്ളാദ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.