തിരുവനന്തപുരം :   മതവിദ്വേഷ പ്രസംഗെയിം നടത്തിയ കേസിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് പിസി  ജോർജിനെ കസ്റ്റഡിയിലെടുത്തു. വെണ്ണല കേസിലെ ചോദ്യം ചെയ്യലിനായി പാലാരിവട്ടം സ്റ്റേഷനിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. വെണ്ണല കേസിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി പിസി ജോർജിനെ ഐജി ഓഫീസിലേക്ക് മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലാരിവട്ടം സ്റ്റേഷന് മുന്നിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് പിസി ജോർജിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയത്. എആർ ക്യാമ്പിലേക്കാണ് പിസി ജോർജിനെ മാറ്റിയത്. നടപടികൾക്ക് ശേഷം ഫോർട്ട്‌ പോലീസിന് കൈമാറും. കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് ഫോർട്ട് പൊലീസ് പിസി ജോർജിനെ കസ്റ്റഡിയിലെടുത്തത്.


തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം റദ്ദാക്കിയത്. ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ജോർജിനെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിലേക്ക് പിഡിപി പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തിരുന്നു. അതേസമയം വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് പിസി ജോർജ് ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ  ഹാജരായത്.


ALSO READ: മതവിദ്വേഷ പ്രസംഗം; പി.സി ജോർജിന് തിരിച്ചടി, കോടതി ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം  


അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജ്ജിനെതിരെ കോടതി നടപടിയെടുത്തത്. വെണ്ണല കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ച ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ജാമ്യം റദ്ദാക്കിയിരിക്കുന്നത്. ജോർജിനെ അറസ്റ്റ് ചെയ്യാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിർദേശവും നൽകിയത്.


നിയമം അനുസരിച്ചാണ് പോലീസ് സ്റ്റേഷനിൽ ഹാജരായതെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. .നിയമത്തെയും കോടതിയെയും അനുസരിക്കുമെന്നും എങ്ങോട്ടും ഒളിച്ചോടില്ലെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. അന്വേഷണസംഘം എത്രയും വേഗം ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവർത്തകർ പാലാരിവട്ടം സ്റ്റേഷൻ ഉപരോധിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.