കോട്ടയം: പി.സി ജോർജിന്റെ കേരള ജനപക്ഷം സെക്യുലർ പാ‌ർട്ടിയുടെ യുഡിഎഫ് സഖ്യം സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബിൽ വെച്ച് നടന്ന മുഖാമുഖം പരിപാടിയിലാണ് പി സി ജോർജ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫിനെ ശക്തിപ്പെടുത്തനാണ് താൻ മുന്നണിയിലേക്ക് പോകുന്നതെന്ന് പിസി പറഞ്ഞു. പാർട്ടിയും യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയെന്ന് പി സി ജോർജ് അറിയിച്ചു. പരിപാടിയിൽ പി സി ജോ‌ർജിന്റെ മകനും കോട്ടയം ജില്ല പഞ്ചായത്തം​ഗവുമായ ഷോൺ ജോ‌‍ർജും പങ്കെടുത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ ഉമ്മൻ ചാണ്ടി (Oommen Chandy) തന്നെ കോൺ​ഗ്രസിനെ നയിക്കണമെന്ന് പി.സി ജോർജ് അഭിപ്രായപ്പെട്ടു. മുന്നണി പ്രവേശനവമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായി കേരള ജനപക്ഷം സെക്യുലർ സംസ്ഥാന കമ്മിറ്റിയെ നിയോ​ഗിച്ചെന്ന് പിസി അറിയിച്ചു. അതേസമയം പി സി ജോ‌ർജിന്റെ മകൻ ഷോൺ ജോ‌ർജ് നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കോട്ടയം ജില്ല പഞ്ചായത്തം​ഗമായ ഷോൺ ജോർജ് പറഞ്ഞു.


ALSO READ: ബി.ജെ.പി ആവശ്യപ്പെട്ടാൽ താൻ മത്സരിക്കും-കൃഷ്ണകുമാർ


എന്നാൽ ഈരാറ്റുപേട്ടയിൽ മുസ്ലീം വിഭാ​ഗത്തിനെതിരെ സംസാരിച്ചതിന് പിസി മാപ്പ് പറയുകയും ചെയ്തു. തന്റെ നിലപാട് ഒരു വിഭാ​ഗം വരുന്ന മുസ്ലീം സഹോദരന്മാരെ വേദനിപ്പിച്ചുയെന്ന് പിസി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട നേതാവ് എന്നിരിക്കെ താൻ വൈകാരികമായി പ്രതികരിക്കേണ്ടതല്ലായിരുന്നു എന്ന് പിസി (PC George). അതിന് താൻ പരസ്യമായി മാപ്പ് ചോദിക്കുന്നയെന്ന് വാർത്ത സമ്മേളനത്തിനിടെ പിസി പറഞ്ഞു.


ALSO READ: ജയിച്ച സീറ്റ് തോറ്റയാൾക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതിൽ യുക്തിയില്ല-ടി.പി പീതാംബരൻ മാസ്റ്റർ


അതേമയം  നിയമസഭ തെരഞ്ഞെടുപ്പ് (Kerala Local Assembly Election) അടുത്തിരിക്കെ യുഡിഎഫിൽ മുന്നണി ചർച്ച തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയും കേരള കോൺ​ഗ്രസ് ജോസ് വിഭാത്തിന്റെ എൽഡിഎഫ് പ്രവേശനം തുടങ്ങിയവയിൽ തളർന്ന കോൺ​ഗ്രസ് പി.സി.ജോർജ്, പി.സി തോമസ് തുടങ്ങിയവരെ മുന്നണിക്കൊപ്പം ചേർത്ത് നിർത്താനുളള കഠിന പരിശ്രമിത്തിലാണ്. എൽഡിഎഫ് മുന്നണിയുമായി ഇടഞ്ഞ് നിൽക്കുന്ന എൻസിപിയെ യുഡിഎഫിനൊപ്പം ചേർക്കാനുള്ള നടപടികളും കോൺഗ്രസിന്റെ ഭാ​ഗത്തിൽ നടക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.