തിരുവനന്തപുരം: ബി.ജെ.പി ആവശ്യപ്പെട്ടാൽ താൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് നടൻ കൃഷ്ണകുമാർ.രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല- കൃഷ്ണ കുമാര്‍ ചോദിച്ചു. തന്റെ നിലപാടുകളെ പറ്റി കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെന്നും താരം പ്രതികരിച്ചു.
ALSO READ: അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്നതിൽ നിന്ന് -കൃഷ്ണകുമാര്‍
അതേസമയം, കൃഷ്ണകുമാറിന് സീറ്റ് നൽകിയാലും അദ്ദേഹത്തിന് വിജയസാധ്യത കുറവാണെന്ന് ബി.ജെ.പിയുടെ പ്രദേശിക നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം. താരപരിവേഷം വോട്ടായി മാറില്ലെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്d . ഒരു പരീക്ഷണം നടത്തണോ എന്ന ചോദ്യവും ചില നേതാക്കള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെന്നും അഭ്യൂഹങ്ങളുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി അദ്ദേഹം പ്രാചാരണത്തിനെത്തിയിരുന്നു ഇത് വളരെ അധികം ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിലെ കൃഷ്ണകുമാറിന്റെ സ്വതസിദ്ധമായ ശൈലി പലപ്പോഴും പ്രവർത്തകരെ ആവേശത്തിലാക്കി. ആദ്യം രാജ്യസഭയിലേക്കെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും പിന്നീടിത് നിയമസഭയിലേക്കും എന്ന രീതിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി.സുരേഷ് ഗോപിക്ക് ഉള്ളത്രയും ജനപിന്തുണ കൃഷ്ണകുമാറിനില്ലെന്നും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. എന്തായാലും വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനമാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ALSO READ: നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ
40 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക നേരത്തെ തന്നെ സംസ്ഥാന നേതൃത്വം കേന്ദ്രത്തിലേക്ക് നൽകിയിരുന്നു അതിൽ കൃഷ്ണകുമാറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ഒ രാജഗോപാൽ ഒഴികെ കുമ്മനം രാജശേഖരൻ,കെ.സുരേന്ദ്രൻ,എം.ടി രമേശ്,സി.കൃഷ്ണകുമാർ,സന്ദീപ് വാര്യർ തുടങ്ങിവരുടെ പേരുകളാണ് പ്രധാനമായും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക