കോട്ടയം:  സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ താൻ എങ്ങനെ പ്രതിയാകുമെന്ന് മനസ്സിലാകില്ലെന്ന് പിസി ജോർജ്.ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം.പ്രസ്താവനക്കെതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സ്ത്രീ ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു.താൻ അത് മാധ്യമങ്ങളോട് പറഞ്ഞെന്ന് പിസി ജോർജ് പറഞ്ഞു.ജയിൽ ഡിഐജി അജി കുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.മാനസികമായി അപമാനിച്ചു എന്നാണ് സ്വപ്ന പറഞ്ഞത് ഇതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞത് ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി സി ചോദിച്ചു.സത്യപ്രതിജ്ഞ ലംഘനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകും.


ALSO READ: Swapna Suresh's Letter: ജോർജിനെ അറിയാത്ത സ്വപ്ന! സ്വപ്നയുടെ കത്ത് പുറത്ത് വിട്ട് ജോർജും- കത്തിന്റെ പൂർണരൂപം വായിക്കാം


എനിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിൽ പോലീസ് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും പി.സി ഈരാറ്റുപേട്ടയിൽ പ്രതികരിച്ചു.സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.എച്ച്‌ആര്‍ഡിഎസ് തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് താനാണ്.


ആദ്യം സ്വപ്നയെ ഫോണില്‍ വിളിച്ചിട്ട് എടുത്തിരുന്നില്ല. പിന്നീട് എച്ച്‌ആര്‍ഡിഎസ് ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്ന ഫോണ്‍ എടുക്കാന്‍ തയ്യാറായതെന്നും പിസി ജോർജ് വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.