കോട്ടയം: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. അർബുദത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഐടി എൻജീനിയറായിരുന്നു ജിത്തു തോമസ്. ജയതയാണ് ഭാര്യ രണ്ട് മക്കളുണ്ട്. സംസ്ക്കാരം പിന്നീട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വർക്കലയിലെ പാരാ​ഗ്ലൈഡിങ് അപകടത്തിന് കാരണം ട്രെയിനറുടെ പിഴവ്; മൂന്ന് പേർ അറസ്റ്റിൽ, പാരാ​ഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസ്


തൃശൂരിൽ രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ; പിതാവ് തൂങ്ങിമരിച്ച നിലയിൽ


ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ബിനോയും മകൻ അർ‍ജുനിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു.


മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും കൂടിയുണ്ട്.  പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഇയാളെ വല്ലാതെ അലട്ടിയിരുന്നു. പേസ്മേക്കർ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. ഇതിനിടയിലാണ് അർജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞത്.  അതിന്റെ മാനസിക വിഷമവും ബിനോയ്ക്കുണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആളൂർ പോലീസ് നൽകുന്ന പ്രാഥമിക വിവരം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.