കോഴിക്കോട്: രാഷ്ട്ര ഭാഷയായ ഹിന്ദി സംസാരിക്കുന്നതിന്റെ തിരക്കിലാണ് കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ ജനങ്ങൾ. പഞ്ചായത്ത് പദ്ധതി പ്രകാരം  2023 ജനുവരിയോട് കൂടി സമ്പൂർണ ഹിന്ദി സാക്ഷരത നേടുകയാണ് ലക്ഷ്യം. 18 വയസു മുതൽ 70 വയസു വരെ എല്ലാ വിഭാഗക്കാരും പാഠനത്തിന്റെ ഭാഗമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മറന്നു വെച്ച ഹിന്ദി ഭാഷയെ വീണ്ടും പൊടി തട്ടിയെടുക്കുകയാണ് കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ ജനങ്ങൾ. ഹിന്ദി മാതൃഭാഷയല്ലാത്ത രാജ്യത്തെ തന്നെ ആദ്യത്തെ പഞ്ചായത്ത് ആകുകയാണ് ലക്ഷ്യം. അതിനു കഠിന പ്രയത്നം ചെയ്യുന്നതാവട്ടെ കോളേജ് വിദ്യാർത്ഥികൾ മുതൽ പേരക്കുട്ടികളെ താലോലിച്ചിരിക്കുന്ന അമ്മൂമ്മമാർ വരെ. 

Read Also: യുപിയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും, നിയമം ഉടൻ...


പഠിച്ചു തുടങ്ങിയപ്പോൾ എല്ലാവർക്കും സന്തോഷം. ഇനി കാണുമ്പോൾ ഹിന്ദി മാത്രമേ പറയൂ എന്ന ഉറപ്പും. 2021 ഇൽ പദ്ധതി ആരംഭിച്ചപ്പോൾ മുതൽ ജനങ്ങളിൽ നിന്നും പൂർണ പിന്തുണ. സർവ്വേ നടത്തി ആദ്യം തന്നെ ജനങ്ങളുടെ താല്പര്യം അറിഞ്ഞു. ശേഷം ഇൻസ്ട്രക്ടർമാരെ കണ്ടെത്തി, പരിശീലനം നടത്തി.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ ചെയർമാനും പഞ്ചായത്ത് സാക്ഷരത പ്രേരക് ശശികുമാർ ചേളന്നൂർ ജനറൽ കൺവീനറും മായുള്ള സംഘാടക സമിതിയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ തവണ 25000 രൂപയും ഇത്തവണ 50,000 രൂപയും പദ്ധതിക്കായി നീക്കിവെച്ചത്. അടുത്ത റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ ഹിന്ദി സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കലാണ് ലക്ഷ്യം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.