യുപിയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും, നിയമം ഉടൻ...

Aadhar Compulsory For Marriage: വ്യാജ വിവാഹ രജിസ്ട്രേഷൻ തടയാനായി പുതിയ നിയമവുമായി യുപി സർക്കാർ രംഗത്ത്.   അതായത് ഇനി മുതൽ വിവാഹ രജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമാക്കുകയാണ്.   ഇക്കാര്യത്തിൽ ഉന്നതതലത്തിൽ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റാമ്പ് ആൻഡ് രജിസ്‌ട്രേഷൻ വകുപ്പ് ഭേദഗതി നയം ഉടൻ  പുറത്തിറക്കും.

Written by - Zee Malayalam News Desk | Last Updated : Oct 22, 2022, 10:43 AM IST
  • വിവാഹ രജിസ്ട്രേഷൻ തട്ടിപ്പ് തടയാനായി ഉത്തർ പ്രദേശ് സർക്കാർ ആധാർ നിർബന്ധമാക്കാൻ പോകുന്നു
  • ഇക്കാര്യത്തിൽ ഉന്നതതലത്തിൽ ധാരണയായിട്ടുണ്ട്
  • സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് ഉടൻ ഉത്തരവ് പുറപ്പെടുവിക്കും
യുപിയിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും, നിയമം ഉടൻ...

Aadhar Compulsory For Marriage:  വിവാഹ രജിസ്ട്രേഷൻ തട്ടിപ്പ് തടയാനായി ഉത്തർ പ്രദേശ് സർക്കാർ ആധാർ നിർബന്ധമാക്കാൻ പോകുന്നു. ഇക്കാര്യത്തിൽ ഉന്നതതലത്തിൽ ധാരണയായിട്ടുണ്ടെന്നും വൈകാതെ ഉടൻ തന്നെ സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും റിപ്പോർട്ടുണ്ട്.  ഉത്തർപ്രദേശിൽ വിവാഹ രജിസ്ട്രേഷന് സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിനും അധികാരം നൽകിയിട്ടുണ്ട്. ഇതിനായി ഓൺലൈൻ സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്.

Also Read: ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം; ആധാർ കാർഡ് പകർപ്പ് ഒരിടത്തും കൊടുക്കരുതെന്ന് യുഐഡിഎഐ

അപേക്ഷകർ https:// igrsup.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. യുപിയിൽ നേരത്തെ ഇങ്ങനൊരു നിയമം നിലവിലുണ്ടായിരുന്നില്ല.  ആധാർ നിർബന്ധമാകാത്തത് കാരണം ധാരാളം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇതുസംബന്ധിച്ച് ഉന്നതതല യോഗം ചേരുകയും യോഗത്തിൽ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കണമെന്ന് ധാരണയാകുകയുമുണ്ടായി.  നിലവിൽ വിവാഹ രജിസ്ട്രേഷനായി തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ, താമസ രേഖ എന്നിവ നൽകേണ്ടതുണ്ട്. ഇതോടൊപ്പം പുതിയ ഫോട്ടോയും നൽകണം. ഒപ്പം രണ്ട് സാക്ഷികളുടെ തിരിച്ചറിയൽ രേഖ, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയും ഒപ്പം വധൂവരന്മാരുടെ സത്യവാങ്മൂലവും നൽകണം. 

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കണമെന്ന് നിമയ കമ്മീഷൻ 2017 ൽ ശുപാർശ ചെയ്തിരുന്നു. വിവാഹ തട്ടിപ്പുകൾ തടയുക ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതായിരുന്നു ഈ നീക്കം. വിവാഹം 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നും, 30 ദിവസത്തിനുശേഷം വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി തേടണമെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ദിവസേന അഞ്ചു രൂപ പിഴ ഈടാക്കാനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News