ന്യൂഡൽഹി: കേരളത്തിൽ ക്രൂരമായി തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് നായകളെ നീചമായ രീതിയിൽ ഉപദ്രവിക്കുന്നതിനെതിരരെ സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തിൽ ബാക്കി ഉള്ളത് 6000 നായകൾ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംഘടന വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നായകളെ കൊല്ലുന്നത് കലാപ സമാനമായ സ്ഥിതിയിലൂടെയാണ് എന്നാണ് സംഘടന ആരോപിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എ ബി സി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത ഭരണകൂടം തെരുവ് നായകളെ പ്രാകൃതമായ രീതിയിൽ കൊല്ലുന്നത് കണ്ടിട്ടു മൗനം പാലിക്കുകയാണ്.


തെരുവ് നായകളെ കൊല്ലുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തിൽ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദേശം നൽകണമെന്നാണ് സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അടിയന്തിരമായി വാദം കേൾക്കണമെന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ജൂൺ 21ന് ആവശ്യപ്പെട്ടിരുന്നു. 


ALSO READ: മ്ലാവ് കുറുകെ ചാടി; മൂന്നാറിലേക്ക് വന്ന കാർ മറിഞ്ഞു


എന്നാൽ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാൻ സാധ്യത ഇല്ലെന്നും മനസിലായ സാഹചര്യത്തിലാണ് തെരുവ് നായകൾക്കെതിരെ വ്യാപക അക്രമം കേരളത്തിൽ അഴിച്ച് വിട്ടതെന്ന് സംഘടന ആരോപിക്കുന്നു. വിനോദ സഞ്ചാരത്തിൽ അധിഷ്ടിമായ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഇത് സാരമായി ബാധിക്കുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഇതേ ദിവസം മൃഗ സ്നേഹികളുടെ ആവശ്യവും കോടതി പരിഗണിക്കും.


അതേസമയം പത്തനംതിട്ടയിലെ ഇലന്തൂരിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ തെരുവുനായ കടിച്ചു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ആണ് പട്ടി കടിച്ച് പരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.