തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വർധിപ്പിച്ചത്. പെട്രോൾ (Petrol) വില ഇന്ന് തിരുവനന്തപുരത്ത് 94 രൂപ 32 പൈസയും കൊച്ചിയിൽ 92 രൂപ 54 പൈസയുമാണ്. ഡീസൽ (Diesel) വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52 പൈസയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം എട്ടാം തവണയാണ് ഇന്ധന വില (Fuel Price) വർധിപ്പിക്കുന്നത്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വീണ്ടും തുടർച്ചയായ ഇന്ധന വില വർധനവാണ് നടത്തുന്നത്. ഒരു വർഷത്തിനിടെ ഇന്ധനവിലയിൽ 20 രൂപയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്.


ALSO READ: Petrol Diesel Price; ഇരട്ടി പ്രഹരമായി പെട്രോൾ വില; കൊവിഡ് പ്രതിസന്ധിക്കിടയിലും പെട്രോൾ വിലയിൽ തുടർച്ചയായ വർധന


കഴിഞ്ഞ മെയ് മാസത്തിൽ കേരളത്തിൽ പെട്രോൾ വില 71 രൂപയായിരുന്നു. അസംസ്കൃത എണ്ണയ്ക്ക് (Crude Oil) വില കൂടുന്നതാണ് രാജ്യത്തെ ഇന്ധന വില വർധനക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്. എന്നാൽ ക്രൂഡ് ഓയിലിന് ബാരലിന് 71.45 ഡോളറായിരുന്ന മാർച്ച് എട്ടിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല. നിലവിൽ 65.68 ആയി ക്രൂഡ് ഓയിലിന് വില താഴ്ന്നിരിക്കുന്ന സമയത്താണ് വില അനുദിനം വർധിപ്പിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക