തിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം ഇന്നും ഇന്ധന വില കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഡീസലിന് 100.57 രൂപയും പെട്രോളിന് 107.05 രൂപയുമായി വർധിച്ചു. കൊച്ചിയിലാകട്ടെ ഡീസലിന് 98.62 രൂപയും പെട്രോളിന് 104.97 രൂപയുമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് ജില്ലയിൽ ഡീസലിന് 98.93 രൂപയും പെട്രോളിന് 105.26 രുപയുമാണ് ഇന്നത്തെ വില. കഷ്ടിച്ച് ഒരാഴ്ച പോലുമായിട്ടില്ല ഡീസൽ വില 100-ലേക്ക് എത്തിയിട്ട്. അടിക്കടിയുള്ള വില വർധന ജനങ്ങളെ തെല്ലൊന്നുമല്ല വലക്കുന്നത്.


ALSO READ: Fuel Price hike: ഇന്ധനവില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് നൂറ് കടന്ന് ഡീസൽ വില


 


ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്താത്തതാണ് വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സാധിക്കാത്ത പ്രധാന പ്രശ്നം. എന്നാൽ സർക്കാർ വരുമാനത്തിൽ വലിയ ഇടിവുമുണ്ടാകും എന്ന കാരണത്താൽ ഇത് സംസ്ഥാന സർക്കാരുകളും നിയന്ത്രിക്കില്ല.


Also Read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ


വലിയ ജനരോഷവും ഇതിനിടയിലുണ്ട്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റങ്ങളാണ് ഇതിനു പിന്നിലെന്ന് എണ്ണക്കമ്പനികൾ പറയുന്നുണ്ടെങ്കിലും 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വര്‍ധിച്ചതെന്നത് യാഥാർത്ഥ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.