മർക്കട മുഷ്ടിയിൽ പേര് കേട്ട ഒരു പാർട്ടി സിസ്റ്റത്തിനെ സംബന്ധിച്ചിടത്തോളം എടുക്കുന്ന തീരുമാനങ്ങളിൽ വിട്ടു വീഴ്ച എന്നത് അൽപ്പം പാടാണ്. അത് കൊണ്ട് തന്നെ കെ.കെ ഷൈലജ ടീച്ചറിനെ (Kk shylaja Teacher) മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തുന്നത് പോലും സി.പി.എമ്മിന് ലളിതമായൊരു കാര്യവുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പണ്ട് നരേന്ദ്ര പ്രസാദ് ആറാം തമ്പുരാനിൽ പറഞ്ഞ പോലെ ഇതൊരു ട്രസ്റ്റാണ് ആരാ ഇൌ ട്രസ്റ്റ് എന്ന് വെച്ചാൽ? ഞാനും,അപ്പനും പിന്നെ അപ്പൻറെ പെങ്ങൾ സുഭദ്രയും. പിണറായിയും മരുമകനും, പിന്ന വിജയ രാഘവൻറെ ഭാര്യയും. സംഭവം കുറച്ച് ഡാർക്കാണെന്ന് തോന്നിയാലും കാര്യമില്ല. ഇനി ചിലപ്പോൾ മന്ത്രിസഭ (Pinarayai viajayan) അങ്ങിനെ തന്നെയായിരിക്കും.അഭിവന്ദ്യ പിണറായി ട്രസ്റ്റായി അത് മാറിയെന്നുമിരിക്കാം.


ALSO READPinarayi 2.0 : സത്യപ്രതിജ്ഞയ്ക്ക് 500 പേർ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി


ആർ.ബിന്ദുവിനെ കേരള വർമ്മാ കോളേജിൻറെ പ്രിൻസിപ്പലാക്കിയപ്പോൾ തുടങ്ങിയ വിവാദം ഇപ്പോൾ എവിടെ ആണെന്ന് ആർക്കെങ്കിലും അറിയാമോ? ഇല്ലെങ്കിൽ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിലേക്ക് എടുത്തതും അങ്ങിനെ തന്നെ കരുതേണ്ടുന്ന ഒന്നാണ്. മൊത്തതിൽ ഒരു പുക മറ.


ALSO READ: വി.എസിൽ തുടങ്ങി കെ.കെ ഷൈലജ ടീച്ചറിൽ: തലക്ക് മുകളിൽ വളരുന്നതെന്തും വെട്ടുന്ന പിണറായിസം


44 വയസ്സുള്ള റിയാസും, വീണാ ജോർജ്ജുമാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങൾ. യുവ പ്രാതിനിധ്യം അപ്പോൾ മന്ത്രിസഭയിലില്ലെന്ന് സാരം. കോഴിക്കോട് നിന്നുള്ള ഒരു മന്ത്രിയെ ആയിരിക്കുമോ റിയാസിനെ മന്ത്രിസഭയിലെടുത്തതിന് പിന്നിൽ. ഡി.വൈ.എഫ്.ഐയിലെ പ്രവർത്തനം പരിഗണിച്ച് അതുവഴി യുവജന പ്രാതിനിധ്യം എന്ന് പറയുമായിരിക്കും.


അപ്പോഴും ആർ.ബിന്ദുവിൻറെ മന്ത്രി സ്ഥാനം ചോദ്യ ചിഹ്നമാണ്. ആർ.ബിന്ദു എ.വിജയരാഘവൻറെ ഭാര്യയാണെന്ന് പലരും അറിയുന്നത് കേരള വർമ്മാ കോളേജിൻറെ പ്രിൻസിപ്പലായി അവരെ നിയമിക്കുമ്പോഴുണ്ടായ വിവാദത്തിലാണ്.എങ്കിലും ഇപ്പോഴും പലർക്കും അവരെ ശരിക്കും അറിയില്ലെന്നത് മറ്റൊരു വസ്തുത. കാര്യമായ രാഷ്ട്രീയ പരിചയമോ,ഭരണ സമ്പത്തോ,സംഘടനാ പ്രവർത്തനങ്ങളോ എടുത്തു പറയാനില്ല.


ഇതെല്ലാം ഉണ്ടായിരുന്ന കെ.കെ ഷൈലജ ടീച്ചറിനെ മാറ്റിയ സ്ഥാനത്താണ് ആർ.ബിന്ദു വന്നതെന്നതും ശ്രദ്ധേയം. എന്തായാലും പിണറായി ട്രസ്റ്റിൻറെ കളികൾ കേരളം കാണാൻ  പോവുന്നതേയുള്ളു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക