Pinarayi 2.0: സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച രണ്ട് അപ്രതീക്ഷിത VIPകള്‍...!!
വിവാദങ്ങള്‍ തലപോക്കുംമ്പോഴും Pinarayi 2.0 സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യത്യസ്തമാവുകയാണ്... തുടര്‍ഭരണം നേടി ചരിത്രം കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേല്‍ക്കുന്നത്...
Thiruvananthapuram: വിവാദങ്ങള്‍ തലപോക്കുംമ്പോഴും Pinarayi 2.0 സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യത്യസ്തമാവുകയാണ്... തുടര്‍ഭരണം നേടി ചരിത്രം കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേല്‍ക്കുന്നത്...
എന്നാല്‍, മറ്റൊരു ജനപ്രിയ സര്‍ക്കാരിന്‍റെ തുടക്കവും ഏറെ വ്യത്യസ്തമാവുകയാണ്. .. ചിലര്‍ അങ്ങിനെയാണ്.. തങ്ങള്‍ ചെയ്ത ചെറിയ പ്രവൃത്തികള്‍, നന്മകള്‍ അവര്‍ക്ക് ഒരു നിമിഷം കൊണ്ട് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിക്കൊടുക്കും...
Pinarayi 2.0 സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച രണ്ടു പേരാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കണ്ണൂര്‍ സ്വദേശി ബീഡി തൊഴിലാളി ജനാർദ്ദനനും കൊല്ലംകാരി സുബൈദയും...!!
സുബൈദയെയും ജനാർദ്ദനനെയും തേടി രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമെത്തിയിരിയ്ക്കുകയാണ്. അതും VIPയായാണ് സർക്കാരിന്‍റെ ക്ഷണവും ഗേറ്റ് പാസും ഇരുവര്‍ക്കും ലഭിച്ചിരിക്കുന്നത്.
ഏക ഉപജീവനമാർഗമായ ആടുകളെ വിറ്റു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയാണ് കൊല്ലത്തെ സുബൈദ എന്ന ഉമ്മ വാർത്തകളിൽ ഇടംനേടിയത്. എന്നാല്‍, തന്‍റെ ആകെയുള്ള സമ്പാദ്യമായ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയാണ് ബീഡി തൊഴിലാളി ജനാർദ്ദനൻ ചെയ്തത്.
താന്‍ ചടങ്ങിന് പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതായി പോകും, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം കാരണം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജനാർദ്ദനൻ ഇന്നലെ പറഞ്ഞിരുന്നു.
'മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്” ജനാര്‍ദ്ദനന്‍ പറഞ്ഞു.
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാർദ്ദനനാണ് ആ സംഭവാവന നൽകിയ വ്യക്തിയെന്ന് വെളിപ്പെട്ടത്.
തന്നെ മറക്കാതെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ച മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് സുബൈദയും രംഗത്തെത്തി. ആടിനെ വളർത്തി ഉപജീവനം നടത്തുവർക്കും VIP സ്ഥാനം നൽകി പരിഗണിക്കാൻ പിണറായി വിജയന് മാത്രമെ കഴിയുകയുള്ളു എന്നും സുബൈദ പറഞ്ഞു.
ആടിനെ വിറ്റ പണമായ 5000 രൂപ സുബൈദ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് സുബൈദ ബീവി പറഞ്ഞിരുന്നു.
താനും തന്‍റെ ഭര്‍ത്താവും ഒരു ഡോസ് വാക്‌സിനെടുത്തെന്നും, ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നിയതു കൊണ്ടാണ് സംഭവന നൽകിയതെന്നും സുബൈദ പറഞ്ഞിരുന്നു. ആടുവളർത്തലിനൊപ്പം ചായക്കട നടത്തിയുമാണ് സുബൈദയും ഭർത്താവും ജീവിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇരുവരേയും പരാമർശിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy