തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരിയ്ക്കുകയാണ്...
എന്നാല്‍, കേരളം വാക്സിന് നല്‍കേണ്ട വില കണ്ടെത്താന്‍ തിരഞ്ഞെടുത്ത വഴി ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. വാക്സിന് പണം കണ്ടെത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുകയാണ് സര്‍ക്കാര്‍.
അതേസമയം, ശ്രദ്ധേയമായ വസ്തുത ജനങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ സഹകരണമാണ്. ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് ഒരു കോടി രൂപയാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ, ഈ സംരംഭത്തോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
തുക സംഭരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്നും ഇങ്ങനെ ലഭിക്കുന്ന തുക വാക്സിന് വേണ്ടി മാത്രം ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം, സംസ്ഥാനത്തിന്‍റെ അവശ്യഘട്ടത്തില്‍ ആടിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ സുബൈദയെ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.ആടിനെ വിറ്റ് 5,510 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ നല്‍കിയത്. പണം ജില്ലാ കളക്ടര്‍ക്കാണ് സുബൈദ കൈമാറിയത്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് സുബൈദ.
Also Read: Kerala Covid: ജയിലുകളിൽ അതിവേഗ കോവിഡ് വ്യാപനം, ഒരു സമ്പർക്കവുമില്ലാത്തവർക്ക് പോലും രോഗബാധ
ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മലയാളികള്‍ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ വിലപ്പെട്ട പല വസ്തുക്കളും വിറ്റാണ് സംഭാവന ചെയ്തത്. തന്‍റെ എല്ലാമെല്ലാമായ ആടുകളെ വിറ്റിട്ടാണ് കൊല്ലം സ്വദേശി സുബൈദ എന്ന വീട്ടമ്മ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്, അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലെ ഈ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: Kerala COVID Update : കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷം, രോഗ വ്യാപനം മുപ്പതിനായരത്തിലേക്ക്
കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ നയമനുസരിച്ച് മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്.
സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതോടെ നിരക്ക് കുത്തനെ ഉയരും. ഇതിനെതിരെയുള്ള കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്ന #Vaccinechallenge. ആദ്യ ദിവസം 26 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...