തിരുവനന്തപുരം: കേരള സർക്കാർ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവത്തിന്റെ ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ആർ എസ് എസിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേർത്തു വെക്കാൻ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ "ഗുരുതര സ്വഭാവമുള്ള ദേശീയപ്രശ്നങ്ങളോടു തികച്ചും ഉദാസീനമായ സമീപനമാണു സ്വീകരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി അവർ ദേശവിരുദ്ധരെ സഹായിക്കുകയാണ്" എന്ന് മോഹന്‍ ഭഗവത് കേരള സര്‍ക്കാരിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് ആര്‍ എസ് എസ് മേധാവി വ്യക്തമാക്കണം എന്നും പിണറായി ആവശ്യപ്പെട്ടു.


ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊലപാതകങ്ങളും വർഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കിൽ, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് അദ്ദേഹം ആർ എസ് എസിനെ ഓർമ്മിപ്പിച്ചു. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങൾക്കും നേരെ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിന്‍റെ പൂര്‍ണ്ണരൂപം ചുവടെ