എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.വി അൻവർ എംഎൽഎയുടെ ആരോപണത്തിന്മേലാണ് അന്വേഷണം. കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ച്‌പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. എഡിജിപി എം.ആര്‍ അജിത്കുമാറിനെ ക്രമ സമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും. ഇന്ന് രാവിലെ കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസില്‍  മുഖ്യമന്ത്രിയും ഡിജിപി എസ്. ദര്‍വേഷ് സാഹിബും  ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്.


Read Also: റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര


ചില പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന് മുമ്പില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അതിന്റേതായ എല്ലാ ഗൗരവവും നിലനിർത്തി കൊണ്ട് തന്നെ അവ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണു പൊതുവേ സർക്കാരിനുള്ളത്. ഈ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽനിന്ന് ഒഴിവാക്കാൻ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണു പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എഡിജിപി എം.ആര്‍ അജിത് കുമാര്‍, എസ്.പി എസ്. സുജിത് ദാസ്, പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എന്നിവർക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ ഉയർത്തിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൊടിയ ക്രിമിനലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. അജിത് കുമാറിന്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്നു സംശയിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം എസ്.പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാനും നീക്കം നടക്കുന്നതായി റിപ്പോർട്ട്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വര്‍ണം  മലപ്പുറം എസ്പിയായിരിക്കെ എസ്. സുജിത് ദാസ് അടിച്ച് മാറ്റിയെന്ന് എംഎൽഎ അൻവർ ആരോപിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.