Rima Kallingal: റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനുമെതിരെയല്ലെ എന്നും സുചിത്ര ചോദിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 2, 2024, 11:30 AM IST
  • റിമ കല്ലിങ്കിലിൻ്റെ കരിയർ തകർത്തത് ലഹരിയാണ്
  • വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നു വരുന്നത്
  • പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്
Rima Kallingal: റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി  ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണെന്ന് സുചിത്ര ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിമ കല്ലിങ്കല്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും  പാര്‍ട്ടികളില്‍ പങ്കെടുത്ത ഒരുപാട് ഗായകര്‍ തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. 

റിമ കല്ലിങ്കിലിൻ്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്.  സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി.പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

Read Also: വെളിപ്പെടുത്തലുകൾ ചുമ്മാ 'ഷോ'യെന്ന് ശാരദ, സ്ത്രീകള്‍ എല്ലാക്കാലത്തും ഇരകളെന്ന് ഷീല

കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനുമെതിരെയല്ലെ എന്നും അവർ ചോദിച്ചു. ''സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാന്‍ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ എത്ര പെൺകുട്ടികളാണ് ലഹരിമരുന്നുകള്‍ ഉപയോഗിച്ചതെന്ന് അറിയാമോ? പെണ്‍കുട്ടികള്‍ മാത്രമല്ല, പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തു'' സുചിത്ര ആരോപിച്ചു. 

സുചിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നു വരുന്നത്. അന്വേഷണം നടത്താത്തത് എന്താണെന്നും  ആരും ഈ വിഷയത്തില്‍ മതിയായ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അവർ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News