കോണ്‍ഗ്രസ് എഎപിയ്ക്കൊപ്പം നിന്നിരുന്നെങ്കില്‍...
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിള്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്‍റേതെന്നും ആം ആദ്മിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസും എഎപിക്കൊപ്പം ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ബിജെപിക്ക് നിലവിലുള്ള സീറ്റ്‌പോലും ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ ഒരു ശക്തിയുണ്ടെങ്കില്‍ അതിനെ ജനങ്ങള്‍ വിജയിപ്പിക്കും. അതാണ് ഡല്‍ഹിയിലുണ്ടായത്. -പിണറായി പറഞ്ഞു.
കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അത് അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ അവിടെ യോജിച്ച് മത്സരിക്കാന്‍ കഴിയുമായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.