തിരുവനന്തപുരം: രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുപോലെ വി. മുരളീധരനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്‍ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെ അഭിനന്ദിക്കുന്നുവെന്നും കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അദ്ദേഹത്തിന്‍റെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.


രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ഇന്നലെ ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ തീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിരുന്നില്ല.