തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ നടപടി ഇല്ല. തുടർ നടപടികൾ പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പോലീസിന് വാക്കാൽ നിർദ്ദേശം നൽകിയതായാണ് സൂചന. അതേസമയം അട്ടിമറിയല്ലെന്ന് കരുതുന്നതായും സാങ്കേതിക തകരാറാകാമെന്നും ഡിസിപി വ്യക്തമാക്കി. കേസെടുത്തത് പരിശോധനക്ക് മാത്രമാണ്. ഇത് സാധാരണ  പോലീസ് നടപടിക്രമം മാത്രമാണെന്നും തിരുവനന്തപുരം ഡിസിപി വി.അജിത്ത് വ്യക്തമാക്കി. കേസെടുത്തിട്ട് 12 മണിക്കൂർ മാത്രമാണ് ആയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കവേ മൈക്ക് തടസപ്പെട്ടത്. സംഭവത്തിൽ  കന്റോൺമെന്റ് പോലീസാണ് സ്വമേധയ കേസെടുത്തത്. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവ ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധിക്കും.


മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്ന കാര്യത്തിലാണ് പരിശോധന നടത്തുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് നൽകുമെന്ന് പോലീസ് വ്യക്തമാക്കി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.