Thiruvananthapuram: കോവിഡ് (Covid 19) രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വളരെ നിർണായകമായ മൂന്ന് ആഴ്ച്ചകളാണ് ഇനി വരാനിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ഈ മൂന്നാഴ്ചകൾ വളരെ പ്രധാനമാണെന്ന് ഓർത്തിരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് (India) ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വളരെ ആശങ്കയയ്ക്കിടയാക്കുന്ന സ്ഥിതിയാണ് ഇപ്പോഴും കേരളത്തിൽ നിലവിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒട്ടാകെ ഇന്ന് രണ്ടര ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: വാക്സിൻ വിതരണ നയം: ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും


കേരളം പ്രധാനമായും ശ്രദ്ധചെലുത്തുന്നത് കോവിഡ് രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാനും മരണസംഖ്യ കുറയ്ക്കാനും ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനാൽ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയും കുറയ്ക്കയും ചെയ്യുമ്പോൾ കേരളത്തിൽ ഇത് സാവധാനം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.


അതെസമയം കേരളത്തിൽ (Kerala) കോവിഡ് രോഗബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം വരും ദിവസങ്ങളിൽ ബീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നൂറിന് മുകളിൽ കോവിഡ് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയുന്നത്. അതുകൂടാതെ ദിനംപ്രതി മരണസംഖ്യ വർധിക്കുന്നുമുണ്ട്.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് ആശങ്ക തുടരുന്നു ; പ്രതിദിന കോവിഡ് രോഗബധിതരുടെ എണ്ണം മുപ്പത്തിനായിരത്തോടടുത്ത് തന്നെ; 142 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു


കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 (Covid 19)  സ്ഥിരീകരിച്ചു. കോവിഡ് രോഗബാധ മൂലം 142 പേർ കൂടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 6994 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്.


ALSO READ: Breaking : Kerala Lockdown : സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടി; മെയ് 30 വരെയാണ് നീട്ടിയിരിക്കുന്നത്


അതോടൊപ്പം തന്നെ കോവിഡ് രോഗബാധ അതിരൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടി. മെയ് 30 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് രണ്ടാം തവണയാണ് ലോക്ഡൗൺ നീട്ടുന്നത്. മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.