കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതു കാര്യത്തിലാണ് പ്രതിപക്ഷം തുരങ്കം വച്ചതെന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗത്തിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പറയാനായി നടത്തുന്ന പത്ര സമ്മേളനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ  തകര്‍ക്കാനാണ് പ്രതിപക്ഷം  ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ആരോപണം വസ്തുതകള്‍ക്ക്  നിരക്കുന്നതല്ല. 


ഇന്ത്യയിലെ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്ന് ഈ വിഷയത്തില്‍ പത്ര സമ്മേളനമോ സംയുക്തശ്രമങ്ങളോ നടത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷനേതാവ് സംയുക്ത പത്രസമ്മേളനം മാത്രമല്ല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസഭയ്ക്കകത്തും പുറത്തും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുകയും അതനുസരിച്ച് പ്രതിപക്ഷത്തെ സജ്ജമാക്കുകയും ചെയ്തു. 


മണിപ്പുരിൽ ബിജെപിയുടെ തന്ത്രപരമായ നീക്കം; ഹിമന്ദ ബിശ്വ ശർമ്മ കളത്തിലിറങ്ങി!


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 40 ശതമാനത്തിലധികം യുഡിഎഫ് നിയന്ത്രണത്തിലാണ്. അവയെല്ലാം ഇന്നുവരെ സര്‍ക്കാരിനോട് സഹകരിച്ചു തന്നെയാണ് സാമൂഹ്യ അടുക്കളകള്‍, ക്വാറന്‍റ്റയ്ന്‍, ഓണ്‍ലൈ ന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കല്‍ തുടങ്ങിയവയിലെല്ലാം പ്രവര്‍ത്തിക്കുന്നത്.


പ്രതിപക്ഷ എംപിമാരും എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളി ല്‍ ആരോഗ്യ വകുപ്പുമായും ജില്ലാ ഭരണകൂടവുമായും യോജിച്ചുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സംശയമുണ്ടെങ്കി ല്‍ മുഖ്യമന്ത്രിക്ക് ജില്ലാ കളക്ടറന്മാരോട് ചോദിക്കാവുന്നതാണ്.


സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള അവരുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ...


പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയത്തിനെതിരായി ഇപ്പോള്‍ മുഖ്യമന്ത്രി നിലപാടെടുത്തപ്പോള്‍ അത് ചൂണ്ടിക്കാട്ടിയതും കോവിഡ് രോഗ വ്യാപനത്തിന്‍റെ മറവില്‍ തട്ടിപ്പുകള്‍ക്ക് കളമൊരുക്കിയപ്പോള്‍ അത് കയ്യോടെ പിടികൂടിയതുമാണ് വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങ ള്‍ ഉന്നയിക്കുവാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. 


ഏതു സംസ്ഥാനത്താണ് സിപിഎം അവിടുത്തെ സര്‍ക്കാരുമായി സഹകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.