തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിക്ക് പോവും. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ് ഉദ്ദേശം. സംസ്ഥാനത്തെ വികസന കാര്യങ്ങൾ കോവിഡ് പ്രശ്നങ്ങളെല്ലാം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽപാത അടക്കം നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. വിഷയത്തിൽ കേന്ദ്ര സർക്കാരിൻറെ പിന്തുണ സംസ്ഥാനത്ത് ആവശ്യമാണ്. സംസ്ഥാനത്ത് നിലവിലെ സിക വൈറസ് ഭീക്ഷണിയും ചർച്ചിയിലെത്തും.


ALSO READ : Zika Virus Testing: സികയ്ക്കും ആർ.ടി.പി.സി.ആർ പരിശോധന, നാല് മെഡിക്കൽ കോളേജുകളിലേക്ക് 2100 പരിശോധന കിറ്റുകളെത്തി


രാജ്യത്ത് നിലവിൽ മഹാരാഷ്ട്രയിലും,കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത്. ഇതായിരിക്കും ചർച്ചയിലെ പ്രധാന വിഷയങ്ങൾ. കേന്ദ്ര സംഘം നിലവിൽ കേരളത്തിലുണ്ട്.കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.