സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
പതിവ് കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു. പതിവ് കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Also read: CBSE പരീക്ഷാ കേന്ദ്രം മാറ്റാൻ ജൂൺ 9 വരെ അപേക്ഷിക്കാം
ഇന്ന് കോറോണ സ്ഥിരീകരിച്ചവറിൽ 53 പേർ വിദേശത്തു നിന്നും വന്നവരും 19 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 5 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾക്ക് എങ്ങനെ വൈറസ് ബാധിച്ചുവെന്നത് വ്യക്തമല്ല. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Also read: കൊല്ലത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ജീവനൊടുക്കി...!
കാസർഗോഡ് 3 പേർക്കും, കണ്ണൂരിൽ 2 പേർക്കും, കോഴിക്കോട് 7 പേർക്കും, മലപ്പുറത്ത് 11 പേർക്കും, പാലക്കാട് 5 പേർക്കും, തൃശ്ശൂരിൽ 4 പേർക്കും, എറണാകുളത്ത് 5 പേർക്കും, ഇടുക്കിയിൽ 9 പേർക്കും, കോട്ടയത്ത് 8 പേർക്കും,, പത്തനംതിട്ടയിൽ 2 പേർക്കും , ആലപ്പുഴയിൽ 7 പേർക്കും, കൊല്ലത്ത് 5 പേർക്കും തിരുവനന്തപുരത്ത് 14 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. ഇപ്പോൾ ചികിത്സയിലുള്ളത് 832 പേരാണ്. നിരീക്ഷണത്തിലുള്ളത് 1,60,304 പേരാണ്. ഇന്ന് 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 73,712 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും 69,606 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.