തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് മൂന്നു പേർക്ക് കോറോണ സ്ഥിരീകരിച്ചു.  മൂന്നു പേരും വയനാട് ജില്ലാക്കാരാണ്.  കോറോണ അവലോകന യോഗത്തിന് ശേഷം  മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നുപേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്.  കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയിട്ട് വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് കോറോണ സ്ഥിരീകരിച്ചിരുന്നു.  ഈ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും കൂടാതെ വാഹനത്തിലെ  ക്ലീനറുടെ മകനുമാണ്  ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  


Also read: ഓണക്കാല കസവ് മാസ്ക്; മലയാളികളെല്ലാം മുൻകൂട്ടി കാണുന്നുവെന്ന് തരൂർ 


മറ്റ് സ്ഥലങ്ങളിൽ പോയിട്ട് വന്നാൽ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങൾക്ക് മാറ്റം ഉണ്ടായാൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  കൂടാതെ ഇന്ന് രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.  


ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുള്ള 37 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.  കൂടാതെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 21,342 പേരാണ് അതിൽ 21,034 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.  


Also read: JEE, NEET എക്സാമുകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു 


86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  33,800 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചതിൽ 33,265 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചുവെന്നും സംസ്ഥാനത്ത് പ്രത്യേകിച്ച് ഹോട്ട്സ്പോട്ടുകളില്ലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.