സത്യപ്രതിജ്ഞ കഴിഞ്ഞു :ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍ കേരളത്തിന്റെ 22 മത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .സി .പി .ഐ .എമ്മിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ വേള കാണാന്‍ ഉണ്ടായിരുന്നു സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 19 അംഗ മന്ത്രിസഭയാണ് പിണറായിക്കൊപ്പം അധികാരമേല്‍ക്കുന്നത്.
തിരുവനന്തപുരം∙: പിണറായി വിജയന്‍ കേരളത്തിന്റെ 22 മത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .സി .പി .ഐ .എമ്മിന്‍റെ മുതിര്‍ന്ന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ വേള കാണാന്‍ ഉണ്ടായിരുന്നു സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 19 അംഗ മന്ത്രിസഭയാണ് പിണറായിക്കൊപ്പം അധികാരമേല്‍ക്കുന്നത്.
സത്യപ്രതിജ്ഞ തത്സമയം കാണാം
അതേ സമയം വകുപ്പ് വിഭജനം എല്‍ഡിഎഫ് പൂര്‍ത്തിയാക്കിട്ടുണ്ട് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ സിപിഎം തന്നെ കയ്യാളും. റവന്യു, വനം, ഭക്ഷ്യസിവില്‍ സപ്ലൈസ്, കൃഷി വകുപ്പുകള്‍ സിപിഐക്ക് ലഭിച്ചു.ജെഡിഎസിന് ജലവിഭവവും എന്‍സിപിക്ക് ഗതാഗതവും കോണ്‍ഗ്രസ് എസിന് തുറമുഖ വകുപ്പും ലഭിച്ചു.മന്ത്രിമാരുടെ വകുപ്പിലും തീരുമാനമായി.വിഎസ് സര്‍ക്കാരില്‍ കൈവശം വെച്ച റവന്യു, കൃഷി, ഭക്ഷ്യസിവില്‍ സപ്ലൈസ്, വനം വകുപ്പുകള്‍ തന്നെയാണ് ഈ മന്ത്രിസഭയിലും സിപിഐക്ക് ലഭിച്ചത്. നിയമ, ജലവിഭവ വകുപ്പുകള്‍ കൂടി സിപിഐ ചോദിച്ചെങ്കിലും സൂ, മ്യൂസിയം വകുപ്പുകള്‍ മാത്രമാണ് അധികമായി സിപിഎം അനുവദിച്ചത്. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം, തദേശം ഉള്‍പ്പടെയുളള 16ഓളം പ്രധാന വകുപ്പുകള്‍ സിപിഎം വഹിക്കും.
കഴിഞ്ഞതവണ ആര്‍എസ്‍പിക്കുണ്ടായിരുന്ന ജലസേചന വകുപ്പ് ജെഡിഎസിന് കിട്ടിയപ്പോള്‍ ജെഡിഎസ് വഹിച്ചിരുന്ന ഗതാഗതം എന്‍സിപിക്ക് തിരികെ നല്‍കി. മാത്യു ടി തോമസ് ജലവിഭവ വകുപ്പുമന്ത്രിയും എകെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രിയുമാകും. ജലവിഭവ വകുപ്പിനായി എന്‍സിപി ശക്തമായി സമ്മര്‍ദം ചെലുത്തിയെങ്കിലും മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജെഡിഎസിനെയാണ് സിപിഎം പരിഗണിച്ചത്.
വിഎസ് സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്ന കടന്നപ്പളളി രാമചന്ദ്രന് ഇത്തവണ സുപ്രധാനമായ തുറമുഖ വകുപ്പാണ് അനുവദിച്ചത്. ദേവസ്വം വകുപ്പ് സിപിഎം ഏറ്റെടുക്കുകയും ചെയ്തു. സിപിഎമ്മിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂര്‍ത്തിയായി. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ ഐടി വകുപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വഹിക്കും. തോമസ് ഐസക് ധനകാര്യവും എകെ ബാലന്‍ നിയമ, സാംസ്‌കാരിക പിന്നോക്കക്ഷേമ വകുപ്പും കൈകാര്യം ചെയ്യും.