തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസുകാരിയെ അധിക്ഷേപിച്ച കേസിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. രജിതയിൽ നിന്ന് കോടതി നിർദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. പെൺകുട്ടിക്ക് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ തുക പോലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കാനാണ് സർക്കാർ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ക്രമസമാധാന ചുമതലയിൽ നിന്ന് രജിത എന്ന പിങ്ക് പോലീസ് ഉദ്യോ​ഗസ്ഥയെ മാറ്റിനിർത്തണമെന്നും ആയിരുന്നു ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ രജിതയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ നിലപാട്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീലും നൽകിയിരുന്നു. നഷ്ടപരിഹാരം ഉദ്യോസ്ഥയിൽ നിന്ന് ഈടാക്കി നൽകാൻ അനുവദിക്കണമെന്ന് സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു.


Also Read: Pink Police Issue : ആറ്റങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്കെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പെൺക്കുട്ടി ഹൈക്കോടതിയിൽ


 


കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പോലീസുകാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡിൽ വച്ച് ആക്ഷേപിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തുവെന്നാണ് കേസ്. എന്നാൽ രജിതയുടെ മൊബൈൽ ഫോൺ പിന്നീട് ബാഗിൽനിന്ന് തന്നെ കണ്ടു കിട്ടി. സംഭവം വാർത്തയായതോടെ റൂറൽ എസ്പി അന്വേഷണം നടത്തി. രജിതയെ കൊല്ലം സിറ്റിയിലേക്ക് സ്ഥലമാറ്റി. 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുക്കി. 


ഇതിനെതിരെ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.


Sushant Singh Rajput Case: സുശാന്തിനെ ലഹരിക്കെണിയില്‍ വീഴ്ത്തിയത് റിയയും സുഹൃത്തുക്കളും; വന്‍ ഗൂഢാലോചനയെന്ന് എന്‍സിബി കുറ്റപത്രം


മുംബൈ: നടൻ സുശാന്ത് സിംഗിനെ ലഹരിമരുന്നിന് അടിമയാക്കിയത് കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്നാണെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് എൻസിബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. 2020 മാർച്ച് മുതൽ ഡിസംബ‍ർ വരെ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്നുമാണ് എൻസിബിയുടെ കണ്ടെത്തൽ. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് വേണ്ടി ഉപയോ​ഗിച്ചതെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ എൻഡിപിഎസ് ആക്ടിന്‍റെ വിവിധ വകുപ്പുകൾ ചുമത്തി. ആകെ 35 പ്രതികളാണ് ഈ കേസിലുള്ളത്. 


മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നു. സുശാന്ത് സിം​ഗ് 2018 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു. സുശാന്തിന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് അടിമയാക്കിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.


റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, സുശാന്തിന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ നടന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതൽ സുശാന്ത് തന്‍റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി പതിവായി മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എൻസിബി പറയുന്നു. "പൂജ സമഗ്രി" എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്നും എന്‍ബിസി കുറ്റപത്രം പറയുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നൽകിയതുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്കെതിരെ എൻസിബി കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാൽ റിയ ചക്രവർത്തിക്ക് 10 വർഷത്തിലധികം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ നടി ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.