തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന കണ്ടെത്തലിന് പിന്നാലെ ഒന്നാം തിയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന. വരുമാനത്തില്‍ ഇടിവുണ്ടായതും ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് ഡ്രൈ ഡേ പിന്‍വലിക്കാമെന്ന് നീക്കത്തിന് പിന്നിൽ. അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം നടക്കുന്ന എല്‍ഡിഎഫ് ചര്‍ച്ചയിൽ. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം  ഇളവ് വന്നേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

 മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന പ്ര്യാപനത്തിന്റെ പിൻബലത്തോടെ അധികാരത്തിൽ വന്ന സർക്കാർ മാസത്തെ ഒന്നാം തീയ്യതിയിലുള്ള ഡ്രൈ ‍ഡേയും പിൻവലിക്കാനുള്ള ആലോചന നടത്തുന്നത് വളരെ ദയനീയം തന്നെയാണ്. ഇതിന് കാരണമായി പറയുന്നത് ഡ്രൈ ഡേ . ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ്. എന്നാൽ ഇതു കൂടാതെ വര്‍ഷത്തിലെ 12 ദിവസം മദ്യം വില്‍ക്കാതിരുന്നാല്‍ സര്‍ക്കാരിന് നഷ്ടമാകുന്ന ലക്ഷങ്ങളുടെ കണക്കുകളും ഡ്രൈ ഡേ ഒഴിവാക്കാമെന്ന സർക്കാർ ആലോചനയിലേക്ക് നയിക്കുന്നു.


ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടത്ത് ഓറഞ്ച് അലർട്ട്


ചീഫ് സെക്രട്ടറി അധ്യക്ഷനായ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ മാര്‍ച്ചില്‍ തന്നെ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ചര്‍ച്ച ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ചര്‍ച്ചയ്ക്ക് ശേഷമാകും എക്‌സൈസ് വകുപ്പിന് തീരുമാനം സംബന്ധിച്ച് നിര്‍ദേശമുണ്ടാകുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.