കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ടു.  രണ്ടുപേർ മരിച്ചതായിട്ടാണ് സൂചന.  രാത്രി 07:41 ന് ആയിരുന്നു സംഭവം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി


എയർ ഇന്ത്യയുടെ വിമാനമാണ് അപകടത്തിൽ പെട്ടത്.  ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന വിമാനമായിരുന്നു.  വിമാനം തെന്നിമാറി താഴേക്കു പതിച്ചു. വിമാനം രണ്ടായി പിളർന്നു.  പൈലറ്റ് മരിച്ചതായിട്ടാണ് സൂചന.  സഹ പൈലറ്റ് അഖിലേഷിനെ ഗുരുതരമായി പരിക്കുണ്ട്.  177 യാത്രാക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.