ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഗവർണർ സഞ്ചരിക്കുന്ന വഴിയും സമയവും എസ്എഫ്ഐക്കാര്‍ക്ക് ചോർത്തി നൽകി. വാഹനം തകർക്കുമ്പോഴും വിഐപി അകത്ത് ഇരിക്കണമെന്ന പ്രോട്ടോകോൾ എവിടെയാണ് ഉള്ളതെന്നും വി.മുരളീധരൻ ചോദിച്ചു. കേരള ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: അയ്യപ്പ ഭക്തര്‍ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതി; രൂക്ഷവിമർശനവുമായി വി.ഡി സതീശൻ


ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെയാണ് അക്രമികളേയും പൊലീസിനേയും നിയന്ത്രിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ക്രമസമാധാനപാലനം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഗവർണറെ ഭയപ്പെടുത്തി ഓടിക്കാൻ നോക്കേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ അഴിമതിക്ക് എതിരെ നിർഭയമായി, നിഷ്പക്ഷമായി,  നിലപാട് എടുക്കുന്ന വൃക്തിയാണ് ഗവർണർ. വിയോജിക്കുന്നവരെ വിരട്ടുന്ന സിപിഎം ശൈലിയാണ് ഇവിടേയും കാണുന്നത്. ജയകൃഷ്ണൻ മാസ്റ്റർ മുതൽ ടി.പി.ചന്ദ്രശേഖരൻ വരെ കേരളം അതുകണ്ടതാണ്. ഗുണ്ടാരാജിനെതിരെ ജനം പരസ്യമായി രംഗത്ത് ഇറങ്ങുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.